sukumarannairnss-23

ഏറെക്കാലമായി പുകയുന്ന എൻഎസ്എസിലെ ഭിന്നത മറനീക്കി പുറത്ത്. എന്‍എസ്എസ് വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍  കലഞ്ഞൂര്‍ മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കി കെബി ഗണേഷ്കുമാറിനെ ഉള്‍പ്പെടുത്തിയതാണ് തര്‍ക്കം പുറത്തുവരാനിടയാക്കിയത്. പ്രതിനിധി സമ്മേളനത്തില്‍ നിന്ന് കലഞ്ഞൂര്‍ മധു ഉള്‍പ്പടെ ആറുപേര്‍ ഇറങ്ങിപോയി. മധുവിനൊപ്പം ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ മല്‍സരിക്കാമായിരുന്നുവെന്ന് സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. 

ഒരു വര്‍ഷത്തോളമായി സുകുമാരന്‍ നായരുമായി വിയോജിച്ച്  നിന്ന ഒരു കാലത്തെ വിശ്വസ്തന്‍  കലഞ്ഞൂര്‍ മധു ഉള്‍പ്പടെ അടൂര്‍ താലൂക്ക് യൂണിയനിലെ ആറുപേരാണ്  പ്രതിനിധി സമ്മേളനത്തില്‍ നിന്നിറങ്ങി പോയത്.  മധുവിനെ  നീക്കി ഗണേഷ്കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിച്ചതോടെയാണ് വിരുദ്ധചേരി എതിര്‍പ്പ് പരസ്യമാക്കിയത്. മധുവിന്‍റെ വാദങ്ങള്‍ തള്ളിയ സുകുമാരന്‍ നായര്‍ ഏറെക്കാലമായി എന്‍ എസ് എസ് വിരുദ്ധ പ്രവര്‍ത്തനം മധു നടത്തുന്നതായി ആരോപിച്ചു. മധുവിനൊപ്പം ആരുമില്ലായിരുന്നുവെന്നും  ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ മല്‍സരിക്കാമായിരുന്നല്ലോ എന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു. എന്‍ എസ് എസുമായി ഏറെക്കാലമായി അടുപ്പമുള്ള കെ ബി ഗണേഷ്കുമാര്‍ സംഘനടാ നേതൃത്വത്തില്‍ കൂടുതല്‍ കരുത്തനാവുകയാണ്. ഗണേഷ് കുമാറിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള വളരെക്കാലം എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നു. 

 

Sukumaran Nair against Kalanjoor Madhu