02/07/2014, Attendance swiping ( PUNCHING ) machine at Kasaragod civil station-photo by Fahad Muneer

TAGS

സംഘടനകളുടെ എതിർപ്പിൽ സെക്രട്ടറിയേറ്റിലെ പഞ്ചിങ്ങ് അധിഷ്ഠിത അക്സസ് കണ്‍ട്രോള്‍ സിസ്റ്റത്തിൽ നിന്നു പിൻമാറി സർക്കാർ . ഇന്നു മുതൽ രണ്ടു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍  സംവിധാനം നടപ്പാക്കി പ്രയോഗത്തിൽ വരുത്താനായിരുന്നു തീരുമാനം. അപ്രായോഗികമെന്നു മനസ്സിലായതുകൊണ്ടാണ് പിൻമാറ്റമെന്നായിരുന്നു സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ പ്രതികരണം

 

ജീവനക്കാരെ സീറ്റിലിരുത്തി ജോലി ചെയ്യിപ്പിക്കുകയെന്ന ഉദ്യേശ്യത്തോടെയാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പഞ്ചിങ്ങ് അധിഷ്ഠിത അക്സസ് കൺട്രോൾ സിസ്റ്റം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.34 വകുപ്പുകളിലേയും ജീവനക്കാര്‍ സെന്‍സര്‍ അധിഷ്ഠിതമായ വാതിലിലൂടെ ഓഫിസിലേക്ക് കടക്കുമ്പോള്‍ തന്നെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തും. ഓഫിസില്‍നിന്നു പിന്നീട് പുറത്തുപോകുമ്പോഴും സമയം രേഖപ്പെടുത്തും. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അവധി രേഖപ്പെടുത്തുന്നതാണ് പുതിയ സംവിധാനം.  ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പുതിയ സിസ്റ്റം ജീവനക്കാരെ ബന്ദികളാക്കുമെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന രംഗത്തെത്തിയിരുന്നു .

 

പുതിയ പഞ്ചിങ്ങ് നടപ്പാക്കരുതെന്ന അതേ അഭിയായമായിരുന്നു കോൺഗ്രസ് അനുകൂല സംഘടനക്കും . പഞ്ചു ചെയ്തു മുങ്ങുന്നവരെ പിടിക്കാൻ ഒരു കോടി അറുപത്തേഴ് ലക്ഷം മുടക്കി വാങ്ങിയ ഉപകരണം സർക്കാരിന്റെ പിന്മാറ്റത്തിലൂടെ നോക്കു കുത്തിയാകും.സർക്കാരിന്റെ  കാശു പോയത് മാത്രം മെച്ചമെന്നു ചുരുക്കം

 

The access control system does not connect to punching