സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയയാള്‍ അറസ്റ്റില്‍. അമൃത്സര്‍ സ്വദേശി സച്ചിന്‍ദാസിനെയാണ് പഞ്ചാബിൽ നിന്ന് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കിലെ ജോലിയുടെ ആവശ്യത്തിനായാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. ഒരു ലക്ഷത്തോളം രൂപ വാങ്ങിയാണ് സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി.