ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ചോദ്യംചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസ്. ഇതാദ്യമായാണ് കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത്. കേസിൽ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.