മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണ് സ്പ്രിന്‍ക്ലര്‍ അഴിമതിയിലെ ബുദ്ധികേന്ദ്രമെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. 2016 മുതല്‍ 2020 വരെ പലതവണ താൻ ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെത് കള്ളമാണ്. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. പ്രോട്ടോക്കോള്‍ ലംഘിച്ച് പലതവണ കോണ്‍സുല്‍ ജനറലിനെ ക്ലിഫ് ഹൗസില്‍ കണ്ടു. ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എന്തിന് വിജിലന്‍സ് മേധാവിയെ മാറ്റിയെന്നും അവർ ചോദിച്ചു. ഷാര്‍ജ സുല്‍ത്താന് കൈക്കൂലി കൊടുത്തെന്ന് മന്ത്രിമാരുള്‍പ്പെടെ പറയുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇവര്‍ ഇംഗ്ലീഷ് ശരിക്കും വായിച്ചു മനസിലാക്കട്ടെയെന്നും സ്വപ്ന പ്രതികരിച്ചു