സില്‍വര്‍ലൈനുള്ള സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കുന്നതിന് നിലവിലെ ഏജന്‍സികളെ തന്നെ കരാര്‍ ഏല്‍പ്പിക്കാമോ എന്ന് സര്‍ക്കാര്‍ എ.ജിയോട് നിയമോപദേശം തേടുന്നു. ആറുമാസത്തെ സമയപരിധിക്കുള്ള പഠനം പൂര്‍ത്തിയാക്കാത്ത ഏജന്‍സിക്ക് തന്നെ വീണ്ടും കരാര്‍ നല്‍കിയാലുള്ള നിയമപ്രശ്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ ആറുമാസം കൂടി സാമൂഹികാഘാത പഠനത്തിന് സമയം നീട്ടി വിജ്ഞാപനം ഇറക്കും.
സില്‍വര്‍ ലൈന്‍ സമൂഹികാഘാത പഠനം നാല് ഏജന്‍സികളാണ് സംസ്ഥാനത്ത് നടത്തിയിരുന്നത്. എന്നാല്‍ ആറുമാസം കാലാവധിക്കുള്ളില്‍ നൂറ് ശതമാനം ഒരു ജില്ലയിലും പൂര്‍ത്തിയാക്കാന്‍ ഏജന്‍സികള്‍ക്ക് ആയില്ല. സമൂഹികാഘാത പഠത്തിനുള്ള വിജ്ഞാപനത്തിനുള്ള കാലാവധി തീര്‍ന്നതില്‍ ആറുമാസത്തേക്ക് കൂടി ഉടന്‍ വിജ്ഞാപനം പുതുക്കി ഇറക്കും. നിലവിലെ ഏജന്‍സികളെ വെച്ച് തന്നെ സര്‍വേ തുടരണോ അതോ പുതിയ ഏജന്‍സികള്‍ വേണമോ എന്നതാണ് ഉയരുന്ന സംശയം.
സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് രാഷ്ട്രീയ സമരങ്ങളെ തുടര്‍ന്നായതിനാല്‍ അത് പൂര്‍ത്തിയാക്കാത്തതിന് ഏജന്‍സികളെ കുറ്റം പറയാനാവില്ല. എന്നാല്‍ ഒരു ഏജന്‍സിക്ക് ആറുമാസത്തില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയുമോ എന്നതും നിയമപരമായ സംശയമാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ ഏജന്‍സികളെ കൊണ്ട് തന്നെ സര്‍വേ നടത്തിക്കുന്നതില്‍ എജിയോട് നിമയപദേശം തേടുന്നത്. നിലവിലെ ഏജന്‍സികള്‍ക്ക് തുടരാമെന്നാണ് എജിയുടെ നിയമോപദേശമെങ്കില്‍ ഉടന്‍ വിജ്്‍ഞാപം ഇറങ്ങും. പുതിയ ഏജന്‍സിയെ കണ്ടെത്താനാണ് നിയമോപദേശമെങ്കില്‍ അവരെ കണ്ടെത്തുന്നതിനുള്ള കാലതാമസം എടുക്കും. സര്‍വേയ്ക്ക് മൂന്ന് മുതല്‍ ആറുമാസം വരെ സമയം നല്‍കാന്‍ സര്‍ക്കാര്‍ ആലോചന.