governor-pa

സിൽവർലൈൻ പദ്ധതിക്കായി റെയിൽവേ മന്ത്രിക്ക് ഗവർണർ എഴുതിയ കത്ത് പുറത്ത്. പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപെട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. അതേസമയം, പദ്ധതിയെ പിന്തുണച്ച് കത്തെഴുതിയതിനെ കുറിച്ച് ഓർക്കുന്നില്ലെന്ന് പറഞ്ഞ ഗവർണർ സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് എഴുതിയതെന്ന് വ്യക്തമാക്കി.

 

സിൽവർലൈൻ പദ്ധതിയുടെ കുറ്റയടിക്കലിനെതിരെ ജനകീയ പ്രക്ഷാഭം കത്തിനിൽക്കെ സർക്കാരിനെതിരെ ഗവർണർ നടത്തിയ പ്രതികരണമാണിത്. എന്നാൽ, ഈ പ്രതികരണം നടത്തുന്നതിന് എട്ടുമാസം മുൻപ്, കഴിഞ്ഞവർഷം ഓഗസ്റ്റ് 16ന് പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്താണ് പുറത്തുവന്നത്. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്രo തത്വത്തിൽ അംഗികാരം നൽകിയിട്ടുണ്ടെന്നും ഡിപിആർ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണെന്നും കത്തിലുണ്ട്. എന്നാൽ , വിവാദങ്ങൾക്ക് മുൻപ് സർക്കാർ ആവശ്യപ്പെട്ട് പ്രകാരമാണ് കത്തയച്ചതെന്നും ആവശ്യപ്പെട്ടാൽ വികസന പ്രവർത്തനങ്ങൾക്കായി ഇനിയും കത്തെഴുതുമെന്നും ഗവർണർ വിശദീകരിച്ചു.

 

അതേസമയം, സർക്കാരിന്റെ ശുപാർശ കത്ത് എഴുതാനിരിക്കേണ്ട ആളല്ല ഗവർണർ എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.