സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനു നൽകിയ രഹസ്യമൊഴി  ഇ.ഡിക്ക് ലഭിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി മൊഴിപ്പകർപ്പ് നൽകാൻ അനുമതി നൽകി. ഡോളർ കടത്ത് കേസിൽ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജിയിൽ ഇന്ന് തന്നെ വാദം നടക്കും. കസ്റ്റസിന്റെ വിശദീകരണം കേൾക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാൽ കസ്റ്റംസ് അഭിഭാഷകൻ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താൻ തീരുമാനമായത്.