കോഴിക്കോട് പറമ്പിൽ ബസാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹനയുടേത് ആത്മഹത്യയെന്ന് നിഗമനം. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. രാസപരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിച്ചു. ഷഹനയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി.അതേസമയം ഷഹനയുമായി നിരന്തരം തർക്കിച്ചിരുന്നുവെന്ന് ഭർത്താവ് സജാദ് മൊഴി നൽകി. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം ആണെന്നും മാതാവ് ഉമൈബയും സഹോദരൻ ബിലാലും മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
അതേസമയം, കോഴിക്കോട് പറമ്പിൽ ബസാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹനയുമായി നിരന്തരം തർക്കിച്ചിരുന്നുവെന്ന് ഭർത്താവ് സജാദ് മൊഴി നൽകി. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം ആണെന്നും മാതാവ് ഉമൈബയും സഹോദരൻ ബിലാലും മനോരമ ന്യൂസിനോട് പറഞ്ഞു.