അന്തരീക്ഷ മലിനീകരണം പരിധിവിട്ടതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നവംബര്‍ ഒന്നുമുതല്‍ ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബി.എസ്. 6 ല്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് നഗരത്തിനകത്ത് പ്രവേശിക്കാന്‍ അനുമതിയില്ല. സി.എന്‍.ജി., ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്ത ബി.എസ്. 6 ല്‍ താഴെയുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. അതേസമയം കൃത്രിമ മഴ പെയ്യിക്കാന്‍ ഉള്ള രാസവസ്തുക്കളുമായി പ്രത്യേക വിമാനം കാണ്‍പൂരില്‍ നിന്ന് പുറപ്പെട്ടു. ഇന്നോ നാളെയോ കൃത്രിമ മഴ പെയ്യിക്കാനാണ് സാധ്യത