kalolsavam-drama-1

അഭിജ്ഞാന ശാകുന്തളം അരങ്ങിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രതിഭകള്‍.  22 ാം വര്‍ഷമാണ് സംസ്കൃത നാടകവേദിയില്‍ പൊയില്‍ക്കാവ് സ്കൂള്‍ മാറ്റുരയ്ക്കുന്നത്.

ശാകുന്തളത്തിലെ പ്രധാനഭാഗം. മുദ്ര മോതിരം നഷ്ട്ടപ്പെട്ടു,  മുനി ശാപത്താല്‍ ദുഷ്യന്തന്‍റെ ഓര്‍മകളില്‍ നിന്ന് ശകുന്തളയും  പോയ് മറഞ്ഞു. തിരസ്കരിക്കപ്പെട്ട, ഗര്‍ഭിണിയായ സ്ത്രീയുടെ ഉള്ളുലയുന്ന വേദനയാണ് കഥയുടെ ഇതിവൃത്തം.