8 ടീമുകള്‍ക്ക് ഒരു ഒരു ഗ്രേഡും നല്‍കിയില്ല; നാടക വിധികര്‍ത്താക്കളുടെ യോഗ്യതയെച്ചൊല്ലി പ്രതിഷേധം

Drama
SHARE

ഇന്നലെ നടന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലെ വിധി നിർണയത്തിനെതിരെ പ്രതിഷേധവുമായി അധ്യാപകരും നാടക പ്രവർത്തകരും. 8 ടീമുകൾക്ക് ഒരു ഗ്രേഡും നൽകാത്തതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിധികർത്താക്കളുടെ യോഗ്യതയിൽ സംശയമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും പ്രതിഷേധക്കാർ  മനോരമ ന്യൂസ്നോട് പറഞ്ഞു.

20 ടീമുകളാണ് ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ പങ്കെടുത്തത്. വിധി വന്നപ്പോൾ 6 ടീമുകൾക്ക് എ ഗ്രേഡ്. 8 ടീമുകൾക്ക് ഗ്രേഡ് ഒന്നുമില്ല. ഇതിൽ വിശദീകരണം ആവിശ്യപ്പെട്ടാണ് അധ്യാപകരും മുതിർന്ന നാടക പ്രവർത്തകരും സംഘാടകരെ സമീപിച്ചത്. എന്തുകൊണ്ട് ഇത്രയധികം ടീമുകൾക്ക് ഗ്രേഡ് ഒന്നും നൽകിയില്ല എന്ന ചോദ്യത്തിന് സംഘടകാരുടെ ഭാഗത്തു നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നു ഇവർ ആരോപിക്കുന്നു. വിധിക്കാർത്താക്കളുടെ യോഗ്യതയിൽ സംശയം ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നൽകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

 വ്യക്തമായ കാരണമില്ലാതെ  കലാപ്രകടനത്തെ അവഗണിക്കുന്നത് കുട്ടികളെ വിഷമിപ്പിക്കുമെന്നും ഭാവിയിൽ കലോത്സവങ്ങളിൽ നിന്നും കുട്ടികൾ വിട്ടുനിൽക്കാൻ ഇടവരുമെന്നും പരാതിക്കാർ പറയുന്നു.

MORE IN KERALA STATE SCHOOL KALOLSAVAM 2023-24
SHOW MORE