കലയ്ക്കൊപ്പം സൗഹൃദവും പൂക്കുന്ന ഇടം; ഹൃദ്യമായ ഓര്‍മകളുമായി മടക്കം

milan
SHARE

കലോത്സവം സൗഹൃദങ്ങൾ പൂക്കുന്ന ഇടം കൂടിയാണ്. ശാസ്ത്രിയ സംഗീതത്തിൽ മത്സരിക്കാനെത്തിയ മലപ്പുറംകാരനായ മിലൻ, മത്സരം കഴിഞ്ഞപ്പോൾ നേരെ കഥകളി സംഗീത വേദിയിലെത്തി. പുതിയ കൂട്ടുകാരെയും കണ്ടെത്തി, അടുത്ത വർഷം കഥകളി സംഗീത മത്സരത്തിൽ പങ്കെടുക്കാനും തീരുമാനിച്ചാണ് മിലൻ  മടങ്ങിയത്.

ദേശഭക്തി ഗാന മത്സരവും കഴിഞ്ഞ്, ഏ ഗ്രേടും വാങ്ങി വേദിയിൽ നിന്നിറങ്ങിയ മിലൻ നേരെ കഥകളി സംഗീതവേദിയിലെത്തി.. അപ്പൊ ശിവരഞ്ജിനി പാടുകയായിരുന്നു.. കല്യാണസൗഗന്ധികത്തിലെ വരികൾ. കാര്യങ്ങൾ കുറെയൊക്കെ കേട്ടറിഞ്ഞു മനസിലാക്കിയാണ് മിലന്‍റെ വരവ്.. കഥകളി സംഗീതത്തിൽ യൗവനശബ്ദമായ നെടുംബിള്ളി രാംമോഹന്‍റെയും, മീര രാംമോഹന്‍റെയും മകനായ നിരഞ്ജൻ മത്സരത്തിനുണ്ടെന്ന് അറിഞ്ഞു.. എന്ന ഒന്ന് കണ്ടുകളയാം എന്ന് നിരീച്ചന്ന്യാ വരവ്.. ഈ നിരഞ്ജൻ ആരാന്നാ..

പ്രശസ്ത കഥകളി സംഗീതജ്ഞൻ സദനം ശിവദാസേട്ടന്‍റെ മകൾ ശിവരഞ്ജിനിയേ മിലന് നന്നേ ഇഷ്ടപ്പെട്ടു.. അവർ വേഗം കൂട്ടായി..ഗുരുനാഥാ എനിക്കൊരു ആശേണ്ടായിരുന്നു. ഏതായാലും അടുത്ത കലോത്സവത്തിന്..കഥകളി സംഗീത വേദിയിലും കാണാം.. കൊല്ലത്തെ കലോത്സവം തിരി താഴുമ്പോ ഇങ്ങനെ ഒരുകൂട്ടം സൗഹൃദങ്ങൾ ഉദയം ചെയ്യും.

MORE IN KERALA STATE SCHOOL KALOLSAVAM 2023-24
SHOW MORE