AI generated image

TOPICS COVERED

ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ ബ്രിട്ടിഷ് ഗണിത ശാസ്ത്രജ്ഞ പങ്കുവച്ച 'പൊടിക്കൈ' സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രഫസര്‍ ഹന്ന ഫ്രൈയാണ് ഇന്‍സ്റ്റഗ്രാമിലൂടെ കണക്കുകള്‍ നിരത്തി ഇക്കാര്യം പങ്കുവച്ചത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷവും ബ്രിട്ടനില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ അടിസ്ഥാനമാക്കിയായിരുന്നു ഹന്നയുടെ വിശദീകരണം.  ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജനന നിരക്കാണ് ഹന്ന  പഠന വിധേയമാക്കിയത്. 1919 ലും  (ഒന്നാം ലോകയുദ്ധത്തിന് ശേഷം ), 1945 ലും (രണ്ടാം ലോകയുദ്ധത്തിന് ശേഷം) ഇക്കാര്യം പ്രകടമാണെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നു. 

AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ലൈംഗിക ബന്ധം നടക്കുന്നത് ഗര്‍ഭധാരണ സാധ്യത ചക്രത്തിലെ ആദ്യ ദിവസങ്ങളിലാണെങ്കില്‍ ആണ്‍ കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഹന്ന പറയുന്നത്. യുദ്ധം അവസാനിച്ചതിന് പിന്നാലെ സൈനികര്‍ വീട്ടിലെത്തിയ സമയങ്ങളില്‍ പങ്കാളികളുമായി കൂടുതല്‍ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാമെന്നും ഇതാവാം അക്കാലത്ത് ജനന നിരക്ക് ഉയരാന്‍ കാരണമെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നു. 

ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ ഇടവേളകള്‍ കുറയുന്നതോടെ ഗര്‍ഭധാരണത്തിനുള്ള സാധ്യതകളുമേറും. ഇതാവട്ടെ മിക്കവാറും സ്ത്രീകളില്‍ ഗര്‍ഭധാരണ ചക്രത്തിന്‍റെ ആദ്യ ദിവസങ്ങളിലുമാകും. ഇതാണ് ആണ്‍കുട്ടികള്‍ കൂടുതലായി ജനിച്ചതിന് കാരണമെന്നും അവര്‍ വ്യക്തമാക്കുന്നു. 

AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

അതേസമയം, ഗര്‍ഭാധാരണ സമയത്തെ  ശരീരത്തിലെ ഹോര്‍മോണ്‍, അസിഡിറ്റി അളവുകള്‍ ഗര്‍ഭധാരണചക്രത്തെ സ്വാധീനിക്കാമെന്നും ഇത് ഗര്‍ഭപാത്രത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും ചില ഡോക്ടര്‍മാരും  പറയുന്നു. ഇത് വൈ ക്രോമസോമുകള്‍ അണ്ഡവുമായി കൂടിച്ചേരാന്‍ സഹായിക്കുമെന്നും ഫലമായി ആണ്‍കുട്ടികളെ ഗര്‍ഭംധരിച്ചേക്കാമെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു. 

അതേസമയം, താന്‍ ചില ട്രെന്‍ഡുകള്‍ ചൂണ്ടിക്കാണിച്ചത് മാത്രമാണെന്നും ഇതുപോലെ ചെയ്താല്‍ ആണ്‍കുട്ടി ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും ഹന്ന കൂട്ടിച്ചേര്‍ക്കുന്നു. തന്‍റെ പഠനത്തില്‍ ഇത്തരമൊരു പാറ്റേണ്‍ കണ്ടത് വിശദീകരിച്ചതാണെന്നും അതിനുള്ള സാധ്യതകളെ കുറിച്ച് പറഞ്ഞുവെന്നേയുള്ളൂവെന്നും ശാസ്ത്രീയ അടിത്തറ ഉറപ്പ് നല്‍കാനില്ലെന്നും അവര്‍ വിശദീകരിച്ചു.

ENGLISH SUMMARY:

Professor Hannah Fry reveals a mathematical 'hack' to increase the chances of conceiving a boy, based on post-WWII birth rate trends in England and Wales. The revelation went viral on social media.