സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രീത പ്രദീപ്. ഇപ്പോഴിതാ താരം കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷത്തിലാണ്. നിറ വയറില്‍ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോകളുമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘മാതൃത്വം എന്നാല്‍ വിശുദ്ധിയുള്ള സ്‌നേഹമാണ്. എന്നിലുള്ള അദ്ഭുതത്തെ ഞാന്‍ ഇങ്ങനെ ആഘോഷിക്കുന്നു’ എന്നാണ് പ്രീത കുറിച്ചത്.
ഗര്‍ഭകാലം ഒന്‍പതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് ഈ സന്തോഷ വാർത്ത എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞു പിറക്കാൻ പോകുന്ന വിശേഷം നടി നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്ന വിഡിയോ ആണ് പ്രീത അന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
2019 ഓഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം. നർത്തകി, അവതാരക എന്ന നിലയിലും പ്രീത ശ്രദ്ധ നേടിയിട്ടുണ്ട്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘പടയോട്ടം’, ‘അലമാര’, ‘സൺഡേ ഹോളിഡേ’ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.