കാഷ്വൽ സെക്‌സിന് മാനസികാരോഗ്യത്തിൽ പോസിറ്റീവും നെഗറ്റീവും ആയ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. എന്നാൽ എല്ലാവരെയും ഒരേ രീതിയിലല്ല അത് ബാധിക്കുന്നത്. കാഷ്വൽ ലൈംഗിക ബന്ധങ്ങളോട്  എങ്ങനെ പ്രതികരിക്കുന്നു എന്നതടക്കമുള്ള ഒട്ടേറെ ഘടകങ്ങളെ ഇത് ആശ്രയിച്ചിരിക്കും. ഒരു പ്രണയബന്ധത്തിനോ വിവാഹത്തിനോ പുറത്തുള്ള സമ്മതത്തോടെയുള്ള ലൈംഗികതയെയാണ് കാഷ്വല്‍ സെക്സ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. സാധാരണയായി യാതൊരു അടുപ്പമോ പ്രതിബദ്ധതയോ പ്രതീക്ഷിക്കാതെയാണ് ഇത്തരം ബന്ധങ്ങള്‍ സംഭവിക്കാറ്. 

ചിലർ കാഷ്വൽ സെക്‌സിനെ പതിവ് വ്യായാമം പോലെയോ ആസ്വാദ്യകരമായ ശാരീരികാനുഭവം പോലെയോ ആരോഗ്യകരമായ ഒരു ലൈംഗിക മാർഗമായോ കണക്കാക്കുന്നു. പരമ്പരാഗത പ്രണയ ബന്ധത്തിന്‍റെ പ്രതീക്ഷകൾ, ഉത്തരവാദിത്തം, സമ്മർദ്ദങ്ങൾ എന്നിവ ഇല്ലാത്തതിനാൽ ചിലർ കാഷ്വൽ സെക്‌സ് ആസ്വദിക്കുന്നു. എന്നാല്‍ യാതൊരു കെട്ടുപാടുകളുമില്ലാത്ത ഇത്തരം ലൈംഗിക ബന്ധങ്ങള്‍ പുരുഷന്‍മാരുടെ അത്ര സ്ത്രീകള്‍ക്ക് എളുപ്പമുള്ളതല്ല എന്നാണ് മാനസികാരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാമിക്കുന്നത്. പ്രണയമോ പ്രതിബദ്ധതയോ ഇല്ലാതെ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷന്‍മാര്‍ക്ക് ഒരുപക്ഷേ എളുപ്പത്തില്‍ കഴിഞ്ഞേക്കാം. സെക്സിനുശേഷവും ബന്ധത്തിലായ സ്ത്രീയോട് പ്രണയമൊന്നും പുരുഷന് തോന്നണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ സ്ത്രീയെ സംബന്ധിച്ച് കാഷ്വല്‍ സെക്സിന് മുന്‍പ് പ്രണയമില്ലെങ്കില്‍ കൂടിയും ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്ന ലൈംഗിക ബന്ധം അവരില്‍ പ്രണയം ജനിപ്പിച്ചേക്കാം. സ്ത്രീകളുടെ ശരീരത്തില്‍ ഉത്പാദിക്കപ്പെടുന്ന ഹോര്‍മോണുകളാണ് ഇതിന് പിന്നിലെ കാരണം.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷന്‍മാരില്‍ ടെസ്റ്റോസ്‌റ്റെറോണും സ്ത്രീകളില്‍ ലവ്‌ ഹോർമോൺ എന്നറിയപ്പെടുന്ന ഓക്സിടോസിനുമാണ് ഉണ്ടാകുന്നത്. പ്രണയമുള്ള ആളോടൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് പുരുഷനില്‍ ഓക്സിടോസിന്‍ ഉണ്ടാകുന്നത്. പല തവണ ഊഷ്മളമായ ലൈംഗിക ബന്ധത്തിന്‌ ശേഷവും പുരുഷന്‌ പ്രണയം തോന്നാതിരിക്കുന്നതുമൊക്കെ ഈ ഹോര്‍മോണുകളിലെ വ്യത്യാസമാണ്. കാഷ്വല്‍ സെക്‌സ് ആണെങ്കില്‍ കൂടി സ്‌ത്രീകളില്‍ പ്രണയം ജനിപ്പിക്കുന്നതും ഓക്സിടോസിന്‍ തന്നെ.

ENGLISH SUMMARY:

Casual sex can have both positive and negative impacts on mental health, with individual reactions varying based on several factors. This form of consensual sexual activity outside of a romantic relationship or marriage typically occurs without expectations of intimacy or commitment, and its effects are influenced by individual responses and hormonal differences