TAGS

17കാരനായ വിദ്യാര്‍ഥിയുമായി നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. മലേഷ്യയിലാണ് സംഭവം. മുപ്പതുകളിലുള്ള അധ്യാപിക വിദ്യാര്‍ഥിയെ പലതവണ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഹോട്ടലിലെത്തിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. വിദ്യാര്‍ഥിയും അധ്യാപികയ്ക്കെതിരെ മൊഴി നല്‍കി

മൊഴി പ്രകാരം 2025ലാണ് അധ്യാപികയും വിദ്യാര്‍ഥിയും തമ്മില്‍ അടുപ്പത്തിലാകുന്നത്. തന്നെ അധ്യാപിക ആദ്യമാദ്യം നടത്തത്തിന് വിളിച്ചെന്ന് വിദ്യാര്‍ഥി പറയുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയുമായി യുവതി ഭക്ഷണശാലകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിയുമായി അധ്യാപിക ഒരു ഹോട്ടല്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മുറിയെടുത്ത് 17കാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. 

ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് കൂടാതെ അധ്യാപിക ഇതിന്‍റെ ദൃശ്യങ്ങളും പകര്‍ത്തി. തുടര്‍ന്ന് പലതവണ ഇവര്‍ ഇതേ ഹോട്ടലില്‍ വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇതുകൂടാതെ വിദ്യാര്‍ഥി അധ്യാപികയുടെ വീട്ടിലും എത്തി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. 

പിന്നാലെ അധ്യാപികയുടെ ഫോണില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ ലൈംഗികദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥിയും രക്ഷിതാക്കളും പരാതി നല്‍കി. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗികബന്ധത്തിനും ദൃശ്യം പകര്‍ത്തിയതിനും അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

A teacher has been arrested in Malaysia for engaging in sexual relations with a 17-year-old student multiple times, including recording their encounters. The student, along with their parents, filed a complaint after school authorities discovered explicit videos on the teacher's phone.