TAGS

കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ചിന്താഗതിയാണ് സ്ത്രീകളുടെ ലൈംഗികതയും ആഗ്രഹങ്ങളും യൗവനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്നത്. എന്നാൽ ഈ പരമ്പരാഗത സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ പഠനങ്ങളും വിവരങ്ങളും പുറത്തുവരുന്നു. 40 വയസ്സിനു ശേഷമുള്ള കാലഘട്ടം ലൈംഗിക ആഗ്രഹങ്ങളുടെ അവസാനമല്ല, മറിച്ച് കൂടുതൽ ആത്മവിശ്വാസവും ആത്മബോധവും ആഗ്രഹങ്ങളും തിരിച്ചറിയുന്ന ഘട്ടമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ഈ മാറ്റം

വർഷങ്ങളോളം നീളുന്ന കുടുംബജീവിതം, തൊഴിൽ, കുട്ടികളുടെ പരിപാലനം എന്നിവയ്ക്ക് ശേഷം മധ്യവയസ്സിൽ സ്ത്രീകൾ സ്വന്തം ആഗ്രഹങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത കൈവരിക്കുന്നു. പ്രായമാകുന്നതോടെ മറ്റുള്ളവരെ പ്രീതിപ്പെടുത്താനോ സംതൃപ്തരാക്കാനോ അല്ലാതെ, സ്വന്തം സന്തോഷത്തിനും ആനന്ദത്തിനും കൂടുതൽ പ്രാധാന്യം നൽകാൻ സ്ത്രീകൾ തയ്യാറാകുന്നു.

വിവാഹമോചനം പോലെയുള്ള വലിയ ജീവിതമാറ്റങ്ങൾക്ക് ശേഷം, കൃത്യമായ സമയമെടുത്ത് സ്ത്രീകൾ തങ്ങളുടെ വ്യക്തിജീവിതവും ലൈംഗിക ആഗ്രഹങ്ങളും പുനഃപരിശോധിക്കാനും പുതിയ അനുഭവങ്ങൾ തേടാനും മുന്നോട്ടുവരാറുണ്ട്. മുൻകാലങ്ങളിൽ അടക്കിപ്പിടിച്ച സംസാരമായിരുന്ന മധ്യവയസ്സിലെ സ്ത്രീ ലൈംഗികത, ഇന്ന് സാഹിത്യത്തിലും സിനിമയിലും തുറന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. 'ആൾ ഫോർസ്' പോലെയുള്ള നോവലുകളും 'ബേബിഗേൾ' പോലെയുള്ള ചിത്രങ്ങളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

സ്ത്രീകളുടെ ലൈംഗിക ആഗ്രഹങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച കാലാവധിയോ പ്രായപരിധിയോ ഇല്ലെന്നും, പ്രായത്തോടൊപ്പം ലഭിക്കുന്ന അനുഭവപരിജ്ഞാനവും ആത്മവിശ്വാസവും സ്വന്തം ആവശ്യങ്ങൾ തുറന്നുപറയാൻ അവരെ പ്രാപ്തരാക്കുന്നു എന്നുമാണ് പുതിയ മാറ്റങ്ങൾ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

Recent studies challenge the traditional belief that female sexuality and desire peak only in youth, revealing that women often experience increased sexual desire and confidence after age 40. This stage marks a period of heightened self-awareness, where women prioritize their own pleasure rather than solely seeking to satisfy others. Key drivers for this shift include midlife transitions—such as managing established family and professional commitments or navigating life events like divorce—leading women to reassess their personal and sexual needs. Increased cultural representations, seen in books like All Fours and films like Babygirl, reflect a broader societal opening toward discussing midlife female intimacy without age barriers.