മധുരപ്രിയരമാണ് നമ്മളില്‍ പലരും. മധുരമുള്ളതെന്തു കിട്ടിയാലും മുന്‍പിന്‍ നോക്കാതെ അകത്താക്കുന്നവര്‍ പക്ഷേ സൂക്ഷിച്ചോ. ഞൊടിയിടയില്‍ കിട്ടുന്ന സ്വാദിനും സംതൃപ്തിക്ക് വേണ്ടി പലപ്പോഴും ഇല്ലാതാക്കുന്നത് നമ്മുടെ ആരോഗ്യത്തെ തന്നെയാണ്. ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച് ചെറിയ അളവിൽ ഇടയ്ക്കിടെ മധുരം കഴിക്കുന്നത് ദോഷകരമല്ലെങ്കിലും അധികം പഞ്ചസാര കഴിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.
പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയുള്ള ഷുഗര്‍ കട്ട് ഡയറ്റ് ട്രെന്‍ഡിങ് ആണ്. ഒരുമാസം പൂര്‍ണമായി പഞ്ചസാര ഒഴിവാക്കിയാല്‍ അഞ്ച് ഗുണങ്ങളാണ് പ്രധാനമായും ഉണ്ടാകുക. അതില്‍ ഒന്നാമത്തേത് കരളിനുണ്ടാകുന്ന മാറ്റങ്ങളാണ്. പഞ്ചസാര കഴിക്കുന്നത് നിർത്തുമ്പോൾ കരളിലെ കൊഴുപ്പ് കുറയാൻ തുടങ്ങുകയും ഫാറ്റി ലിവർ സുഖപ്പെടുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും.
കൂടാതെ ധമനികളിലെ വീക്കം കുറയുകയും ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടാനും നന്നായി ചിന്തിക്കാനും ശ്രദ്ധ നേടാനും ഇതിലൂടെ സാധിക്കും. പഞ്ചസാര ഉപയോഗം നിർത്തുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും, കാരണം പഞ്ചസാര വെളുത്ത രക്താണുക്കളെ ദുർബലപ്പെടുത്തുകയും മഗ്നീഷ്യം, കാൽസ്യം, സിങ്ക് തുടങ്ങിയ പ്രധാന ധാതുക്കൾ നിലനിർത്തുകയും ചെയ്യും