health

TOPICS COVERED

ശരീരഭാരം കൂട്ടാനും കുറക്കാനുമൊക്കെ ആഗ്രഹിക്കുന്നവരാണ് പലരും. ഇതിനായി വ്യായാമവും ഡയറ്റുമൊക്കെ പിന്തുടരുന്നവരാണ് പലരും. എന്നാല്‍ പലരും ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. വിദഗ്ദരുടെ നിര്‍ദേശമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്നത് വലിയ വിപത്തുകളാണ്. ഇതിന് ഉദാഹരണമാണ് ശരീരഭാരം കൂടാതിരിക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന രോഗത്തെ തുടര്‍ന്ന് കണ്ണൂരില്‍ പതിനെട്ടുകാരി മരിച്ച സംഭവം. ഡയറ്റ് എടുക്കുമ്പോള്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. 

പ്രഭാതഭക്ഷണം ഉപേക്ഷിക്കരുത്

കാലറി കുറയ്ക്കാന്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വളരെ എളുപ്പമായി തോന്നാം. പക്ഷേ, ഇത് ഒരിക്കലും ചെയ്യരുത്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് വിശപ്പ് കൂട്ടാനും മറ്റ് സമയങ്ങളില്‍ അമിതമായി കഴിക്കാനും ഇടയാക്കാം. അനാവശ്യമായി സ്നാക്സ് കഴിക്കുന്നതിലേക്കും ഇത് നയിക്കാം. ഒരു ദിവസത്തെ മുഴുവന്‍ പ്രസരിപ്പിനെയും ചുറുചുറുക്കിനെയും ഇത് മോശമായി ബാധിക്കും. 

കാലറി തെറ്റായി കണക്കാക്കുക

കഴിക്കുന്നതില്‍ കൂടുതല്‍ കാലറി ശരീരത്തില്‍ നിന്നു കത്തിച്ചു കളഞ്ഞാല്‍ മാത്രമേ ശരീര ഭാരം കുറയ്ക്കാന്‍ സാധിക്കൂ. ഇതിന് കഴിക്കുന്ന ആഹാരത്തിലെ കാലറി കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കണം. ആവശ്യത്തിന് കാലറി കഴിക്കാതിരിക്കുന്നതും അപകടമാണ്. ഇത് പിന്നീട് വിശപ്പ് കൂടി, വലിച്ചു വാരി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും.

Potbelly

കാലറി കൂടിയ പാനീയങ്ങള്‍

ഭക്ഷണത്തിലെ കാലറി മാത്രമല്ല നാം കുടിക്കുന്ന പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കാലറിയെ കുറിച്ചും ശ്രദ്ധവേണം. ചിലതരം ഫ്രൂട്ട് ജ്യൂസുകള്‍, സോഡകള്‍, കോഫികള്‍ തുടങ്ങിയവയില്‍ അമിതമായ തോതില്‍ കാലറി അടങ്ങിയിട്ടുണ്ട്. അവയും ഭാരം വര്‍ധിപ്പിക്കാം.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചതു കൊണ്ടു മാത്രം ഭാരം കുറയില്ല. പകരം സംസ്കരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.

പഴങ്ങളുടെ അമിത ഉപയോഗം

പഴങ്ങളില്‍ ധാരാളം ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ടെന്നുള്ളത് ശരിതന്നെ. എന്നാല്‍, എത്രത്തോളം പഴങ്ങള്‍ കഴിക്കണമെന്നുള്ളത് ശ്രദ്ധിക്കണം. പഴങ്ങള്‍ അമിതമായാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ശരീരഭാരം വര്‍ധിക്കുകയും ഇന്‍സുലിന്റെ അളവ് കൂടുകയുമൊക്കെ ചെയ്യും.

rainbow-diet

മദ്യപാനം

അമിത ഭക്ഷണം പോലെ തന്നെ ശരീരത്തെ ബാധിക്കുന്ന ഒന്നാണ് മദ്യപാനം. ഡയറ്റിങ് സമയത്ത് മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം.