ഒരു ശല്യവുമില്ലാതെ, സുഖമായി കുറെ നേരം ഉറങ്ങാന്‍ സാധിച്ചാല്‍ എന്ത് രസമായിനരിക്കും അല്ലെ, അന്നത്തെ ദിവസം തന്നെ അടിപൊളിയായിരിക്കും. എന്നാല്‍, നല്ല ഉറക്കം ഇന്ന് പലര്‍ക്കും അന്യമാണ്.
സമ്മർദംമൂലം ഉറക്കമില്ലാതാവുന്നവരാണ് മിക്കവരും. മനസ്സിനെ ശാന്തമാക്കിയാൽ മാത്രമേ നല്ല ഉറക്കം ലഭിക്കൂ. ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങൾ മാറ്റിയെടുക്കുന്നതിലൂടെ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. കൃത്യമായ ഉറക്കം മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ക്ഷീണവും ഉത്കണ്ഠയും കൂട്ടും.
വ്യക്തിപരമായും തൊഴില്‍പരമായുമുള്ള പ്രശ്നങ്ങള്‍ കിടക്കയിലേക്ക് കൊണ്ടുവരുന്നത് ഉറക്കം ഇല്ലാതാക്കും. ഉറക്കത്തിന് തൊട്ടുമുമ്പുള്ള മൊബൈല്‍, ലാപ്ടോപ്പ് ഉപയോഗവും നല്ലതല്ല. കിടക്കുന്നതിന് മുമ്പ് ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും നല്ല ഉറക്കത്തെ ബാധിക്കും. നല്ല ഉറക്കം കിട്ടാന്‍ നമ്മള്‍ തന്നെ വിചാരിക്കണമെന്ന് ചുരുക്കം.
നന്നായൊന്നുറങ്ങാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ചെയ്ത് നേക്കൂ, കൃത്യമായി പാലിച്ചാല്‍ ഉറക്കപ്രശ്നങ്ങളെല്ലാം പരഹരിക്കാം...
1. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇത് ശരീരത്തിന് ജൈവ ഘടികാരം ക്രമീകരിക്കാൻ സഹായിക്കും.
2. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ ഫോൺ, ടിവി എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
3. കിടക്കുന്നതിന് മുൻപ് ധ്യാനം, ശാന്തമായ സംഗീതം, വായന എന്നിവ ശീലമാക്കുക.
4. മുറി ഇരുണ്ടതും, ശാന്തവും, അധികം ചൂടോ തണുപ്പോ ഇല്ലാത്ത സുഖകരമായ താപനിലയിലായിരിക്കാന്‍ ശ്രദ്ധിക്കുക.
5. വൈകുന്നേരങ്ങളില്‍ കഫീൻ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. കിടക്കുന്നതിന് തൊട്ടുമുൻപ് അമിതമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യതിരിക്കുക.