Ai Generated Image

പങ്കാളികള്‍ക്കിടയില്‍ സ്നേഹവും വൈകാരികബന്ധവും ഊട്ടിയുറപ്പിക്കാന്‍ മാത്രമല്ല സമര്‍ദം അടക്കമുളള ഒട്ടേറെ പ്രശ്നങ്ങള്‍ക്കും ഉത്തമമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം നമ്മുടെ ശരീരത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. നല്ല ഉറക്കം ലഭിക്കാന്‍, സമ്മര്‍ദം കുറയ്ക്കാന്‍, തലവേദനയടക്കമുളള വേദനകളെ അകറ്റാന്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ എന്നിങ്ങനെ ഓര്‍ഗാസത്തിന് ഒട്ടേറെ ഗുണങ്ങളുണ്ട്. രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം കൊണ്ടുളള ഗുണങ്ങളെക്കുറിച്ചറിയാം.

സമ്മര്‍ദം കുറയ്ക്കും

ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം (രതിമൂര്‍ച്ഛ) കൂടുതല്‍ വിശ്രമം ലഭിക്കുന്നതും ശരീരത്തിന് അയവുണ്ടാകുന്നതും സമ്മര്‍ദത്തിന്‍റെ തോത് കുറയ്ക്കും. സ്ട്രെസ് കൂട്ടുന്ന ചിന്തകളില്‍ നിന്ന് മനസിലെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും. രതിമൂര്‍ച്ഛയുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന ഡോപമിന്‍ ഹോര്‍മോണ്‍ മനസുഖം ലഭിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

നല്ല ഉറക്കം ലഭിക്കും

ലൈംഗികബന്ധത്തിന്‍റെ പാരമ്യത്തിലാണ് രതിമൂര്‍ച്ഛ സംഭവിക്കുന്നത്. ഈ സമയത്ത് ശരീരം ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടും. ഇത് നമ്മുടെ നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം മെലാട്ടോണിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കും. ഇതുവഴി ഉറക്കത്തിന്‍റെ നിലവാരം മെച്ചപ്പെടും. നന്നായി ഉറങ്ങാനും കഴിയും.

വേദന കുറയ്ക്കും

തലവേദന മുതല്‍ സന്ധിവാതം വരെയുളള വിവിധതരം വേദനകളില്‍നിന്ന് ആശ്വാസം ലഭിക്കാന്‍ സെക്​സ് ഒരു ഉത്തമപരിഹാരമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? സംഭവം സത്യമാണ്. സെക്​സിലേര്‍പ്പെടുമ്പോള്‍ ശരീരം പുറത്തിവിടുന്ന എന്‍ഡോര്‍ഫിനുകള്‍ നല്ല വേദനസംഹാരികള്‍ കൂടിയാണ്. ഇവ ശരീരത്തിലെ പലതരത്തിലുളള വേദനകളെയും ശമിപ്പിക്കാന്‍ സഹായിക്കും.

പേശികള്‍ക്ക് ബലം കൂട്ടും

രതിമൂര്‍ച്ഛയുടെ സമയത്ത് പെല്‍വിക് മേഖലയിലെ പേശികള്‍ വലിയുകയും മുറുകുകയും ചെയ്യുന്നുണ്ട്. ഇത് പെല്‍വിക് ഏരിയയെയും അവിടുത്തെ പേശികളെയും കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കും

സെക്സില്‍ ഏര്‍പ്പെടുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരില്‍ ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ ഉണ്ടായി ശുക്ലസ്ഖലനം സംഭവിക്കുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ തടയാന്‍ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നുണ്ട്. 

ENGLISH SUMMARY:

Orgasm benefits are numerous and contribute significantly to overall well-being, extending beyond pleasure to include substantial health advantages. Experiencing an orgasm can effectively reduce stress, improve sleep quality, alleviate various types of pain, and even potentially lower the risk of prostate cancer.