divorce-ring

TOPICS COVERED

സ്നേഹത്തിന്റെ പ്രതീകമാണ് വിവാഹമോതിരം, അല്ലേ. എന്നാല്‍ നിങ്ങള്‍ ഡിവോഴ്സ് റിങ്ങിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെറ്റി ചുളിക്കേണ്ട. അങ്ങനൊരു ട്രെന്‍ഡ് ഇപ്പോഴുണ്ട്. അതെ ,ഒരു പുതിയ തുടക്കത്തിന്റെ ചിഹ്നം. വിശദമായി പറഞ്ഞാല്‍ ഡിവോഴ്സ് ജീവിതത്തിന്റെ അവസാനമല്ലെന്ന് തെളിയിക്കുന്നതിന്റെ അടയാളം. അതായത് ഇനി നമ്മളൊന്നിച്ചില്ല എന്നതിന്റെ അടയാളം കൂടിയായി ഈ മോതിരം മാറ്റുന്നതാണ് പുതിയ ട്രെൻഡ്. ഇത് തോല്‍വിയല്ല, തിരിച്ചു വരവാണ്. 

 

എക്കാലവും നിലനില്‍ക്കുമെന്ന് കരുതിയ ബന്ധം . അതവസാനിച്ചാല്‍ ജീവിതം തീര്‍ന്നു എന്നു കരുതാനൊന്നും ന്യൂ ജനറേഷനെ കിട്ടില്ല. വെഡ്ഡിംഗ് റിങ്ങിനെ ഡിവോഴ്സ് റിങ്ങാക്കി മാറ്റി ആ മോതിരം നോക്കി അവർ പറയും ‘ഞാനിനി എനിക്കു മാത്രം സ്വന്തം.’ ഇതെന്ത് ട്രെന്‍ഡ് എന്നു ചിന്തിക്കാന്‍ വരട്ടെ. ഒരു അധ്യായം കഴിഞ്ഞു, അടുത്തത് തുടങ്ങുകയാണെന്ന് പോസിറ്റീവായി അങ്ങ് ചിന്തിക്കാം. ബന്ധം അവസാനിച്ചു എന്ന തിരിച്ചറിവ്. ചങ്ങല പൊട്ടിച്ചെറിഞ്ഞതിന്റേയും ചതിക്കപ്പെട്ടില്ല എന്ന് തിരിച്ചറിഞ്ഞതിന്റേയും പക്വത. ആത്മാഭിമാനം വീണ്ടെടുത്തതിന്റെ പ്രതീകം, സ്വാതന്ത്യത്തിന്റെ അടയാളം.. അങ്ങനെയങ്ങനെ ഡിവോഴ്സ് റിങ്ങിന് അർഥങ്ങളേറെ. 

 

ചിലര്‍ എൻഗേജ്മെന്റ് റിങ്ങും കല്യാണമോതിരവും മേക്കോവര്‍ ചെയ്ത് ഡിവോഴ്സ് റിങ്ങാക്കി മാറ്റും. മറ്റു ചിലര്‍ പുതിയൊരു മോതിരം തന്നെ വാങ്ങി അണിയും. കല്യാണമോതിരത്തിനു മേക്കോവർ നൽകുന്നതാണ് ഡിവോഴ്സ് റിങ്ങിലെ ട്രെൻഡ്. ഒന്നിച്ചിരുന്ന മോതിരത്തെ രണ്ടാക്കി മാറ്റും. മോതിരവളയത്തിന്റെ നടുവിലെ ഭാഗം മാത്രം മുറിച്ചു മാറ്റി അണിയും. അല്ലെങ്കിൽ ഈ മുറിച്ചു മാറ്റിയ ഭാഗം കയറ്റിയിറക്കി വിളക്കിയെടുത്ത് മോതിരമാക്കും. ഞാൻ തിരിച്ചുവന്നിരിക്കുന്നു എന്ന് തിളക്കത്തോടെ വിളിച്ചു പറയുന്നതായിരിക്കും ഈ കുഞ്ഞ് വളയം 

ENGLISH SUMMARY:

Divorce rings represent a new beginning rather than an end, symbolizing empowerment and a triumphant return. This trend redefines the meaning of jewelry post-divorce, marking a significant shift in personal symbolism.