സ്ട്രോക്ക് ലക്ഷണങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് സമയബന്ധിതമായി വൈദ്യസഹായം തേടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പെരിന്തൽമണ്ണയിലെ കിംസ് അൽ ഷിഫ ഹോസ്പിറ്റൽ (KIMS Al Shifa Hospital) സ്ട്രോക്ക് മാനേജ്‌മെന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആഴ്ചയിലെ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തനസജ്ജമായ ചികിത്സാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുന്നതോ ആണ് സ്ട്രോക്കിന്റെ പ്രധാന കാരണങ്ങൾ; ലോകമെമ്പാടും പ്രതിവർഷം ഏകദേശം 1.19 കോടി പുതിയ സ്ട്രോക്ക് കേസുകളും 72.5 ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.