lifestyle-diseases

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

കേരളത്തിലെ ജനങ്ങള്‍ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ശൈലീ ആപ്പ് വഴി സ്ക്രീനിങ് പരിശോധന നടത്തിയവരില്‍ 41% പേര്‍ക്കും ജീവിതശൈലീ രോഗസാധ്യതയെന്നാണ് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുളളത്. മുപ്പത് വയസിനു മുകളിലുളള 28,60,285 പേര്‍ക്കാണ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ സ്ക്രീനിങ് നടത്തിയത്. 11 ലക്ഷത്തിലേറെ പേര്‍ക്കാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുളള റിസ്ക് കൂടുതലായി കണ്ടെത്തിയത്.

3,71,520 പേര്‍ക്ക് രക്ത സമ്മര്‍ദ്ദവും (13%) , 2,23,069 (7.8%) പേര്‍ക്ക് പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തി. 31, 692 പേര്‍ക്ക് കാന്‍സര്‍ സാധ്യത തിരിച്ചറിഞ്ഞ് കൂടുതല്‍ പരിശോധനകള്‍ക്ക് നിര്‍ദ്ദേശിച്ചു. 31,274 പേര്‍ക്ക് ക്ഷയരോഗം സംശയിച്ച് വിദഗ്ധ ചികില്‍സയ്ക്കായി റഫര്‍ ചെയ്തു. ഭാര നിയന്ത്രണം, വ്യായാമം, സമീകൃത ആഹാരം എന്നിവയുടെ പ്രാധാന്യത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗനിയന്ത്രണത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

A alarming public health report submitted in the Kerala Legislative Assembly reveals that forty-one percent of the population screened are highly vulnerable to lifestyle diseases. The extensive health survey was conducted during the third phase of the state's specialized screening project, monitoring over twenty-eight lakh citizens above the age of thirty via the Shaili App. Out of the screened individuals, more than eleven lakh people were explicitly identified as carrying elevated risk factors for chronic ailments. The digital clinical data confirmed that over three and a half lakh citizens suffer from high blood pressure, while nearly two and a quarter lakh individuals were diagnosed with diabetes. Additionally, suspicious symptoms led health officials to refer over thirty-one thousand citizens for advanced cancer screenings and a similar number for specialized tuberculosis evaluations. Medical experts have noted that these surging figures highlight an urgent societal need for strict weight management, consistent physical exercise, and well-balanced nutritional diets across the state.