ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി അഞ്ചുവയസ്സുകാരി ആർദ്രമോൾ. കാൻസർ ബാധിച്ച് ആർസിസിയിൽ ചികില്‍സയിൽ തുടരുന്ന ആർദ്രമോൾക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണം. എന്നാൽ പണം കണ്ടെത്താനാകാതെ നെട്ടോട്ടമോടുകയാണ് വീട്ടുകാർ.
മൂന്നര വയസ്സിൽ വീർത്തു വന്ന താടിയായിരുന്നു ആർദ്ര മോളിൽ ക്യാൻസറിന്റെ ആദ്യ ലക്ഷണം. തുടർപരിശോധനയിൽ മൈലോയ്ഡ് സാർക്കോമ സ്ഥിരീകരിച്ചു. നിലവിൽ ആർസിസിയിൽ ചികിത്സയിലാണ് ആർദ്ര. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിൽ മാത്രമേ ജീവൻ നിലനിർത്താനാകൂ. സ്വകാര്യ സ്ഥാപനത്തിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന അമ്മ ശ്രുതിയും അമ്മൂമ്മ രാജലക്ഷ്മിയും 11 വയസ്സുകാരിയായ സഹോദരിയും അടങ്ങുന്ന കുടുബത്തിന് ചികിൽസാ ചിലവ് താങ്ങാനാകുന്നതിലും അധികമാണ്.
സുമനസ്സുകളുടെ സഹായമാണ് ആർദ്രയുടെയും കുടുംബത്തിന്റെയും ഇനിയുള്ള പ്രതീക്ഷ.
Sruthy Anil
Account Number: 11830100344552
IFSC code: FDRL0001183
Federal Bank, Palluruthy Branch
Gpay No: 8138817404