ചുവന്ന മാംസത്തിന്‍റെ അമിത ഉപയോഗം അര്‍ബുദ സാധ്യത കൂട്ടുന്നതായി വിദഗ്ധര്‍. മാംസം ചുട്ടു കഴിക്കുന്നതും അപകടം ഇരട്ടിയാക്കുമെന്ന് വിലയിരുത്തല്‍. തിരുവനന്തപുരത്ത് നടക്കുന്ന കേരള കാന്‍സര്‍ കോണ്‍ക്ളേവിലാണ് അര്‍ബുദ ചികില്‍സാ രംഗത്തെ വിദഗ്ധര്‍ നിഗമനങ്ങള്‍ പങ്കുവച്ചത്.
മലയാളികളുടെ മാറുന്ന ഭക്ഷണ ശീലങ്ങള്‍ അര്‍ബുദം എന്ന അപകടം ക്ഷണിച്ചുവരുത്തുന്നതായാണ് അര്‍ബുദ വിദഗ്ധരുടെ നിഗമനം. പോത്തിറച്ചിയും പന്നിയിച്ചിയും ആട്ടിറച്ചിയും അമിത അളവില്‍ കഴിക്കുന്നത് അര്‍ബുദ നിരക്ക് കൂട്ടിയിട്ടുണ്ടെന്നും യുവാക്കളിലും രോഗബാധ കൂടുതലായി കാണുന്നുവെന്നും മുന്നറിയിപ്പ്.
സ്ത്രീകളിലും പുരുഷന്മാരിലും കുടല്‍ , മലാശയ എന്നിവ അര്‍ബുദം വര്‍ധിക്കുന്നതിന് ചുവന്ന മാംസം വാരിവലിച്ച് ഉപയോഗിക്കുന്നത് കാരണമാകുന്നുവെന്ന് ഡോ ഏലിയാമ്മ മാത്യു. പച്ചക്കറികളിലെ വിഷാംശത്തെ പേടിക്കുന്നവര്‍ ചുവന്ന മാംസത്തിന്‍റെ അമിത ഉപയോഗവും വ്യായാമമില്ലായ്മയും ഗൗരവത്തോടെ കാണുന്നില്ലെന്ന് ഡോ വി രാമന്‍കുട്ടി. തെറ്റായ ജീവിത ശൈലി മാരക രോഗത്തിലേയക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പുകളുടെയെല്ലാം സാരം