Medical officials set up beds for COVID-19 patients amid an uptick in coronavirus infections, at the Ram Manohar Lohia Hospital, in New Delhi
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് ജനിതക ശ്രേണി കരണത്തിൽ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങൾ ചേർന്നുണ്ടായതാണ് എക്സ്എഫ്ജി.
അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 6500 കടന്നു. മരണസംഖ്യയിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ല എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ തന്നെയാണ് കൂടുതൽ രോഗികൾ ഉള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്. രോഗബാധ രൂക്ഷമായാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ബംഗാൾ സർക്കാർ അറിയിച്ചു