Image: X, Representing, @ladbible

  • മൂത്രത്തില്‍ അണുബാധ ഗുരുതരമായ രോഗാവസ്ഥയോ? ഗതികെട്ട് യുവതികള്‍, ചികിത്സയ്‌ക്കെത്തുമ്പോള്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുപോലും അപമാനം, കേരളത്തിലും സമാന അനുഭവം

ഗുരുതരമായ ആരോഗ്യപ്രശ്നം തുറന്നുപറയുന്ന സ്ത്രീകളുടെ വീഡിയോകള്‍ ടിക് ടോകിലും സോഷ്യല്‍മീഡിയകളിലും വൈറലാവുകയാണ്. രോഗനിര്‍ണയത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന ഗുരുതരമായ സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നാണ് യുകെയിലെ സ്ത്രീകള്‍ തുറന്നുപറയുന്നത്. ഇവിടെ സ്ത്രീകള്‍ക്കിടെയില്‍ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധ പതിവാണെന്നാണ് റിപ്പോര്‍ട്ട്. താന്‍ ഏകദേശം അഞ്ചുവര്‍ഷമായി ഈ രോഗത്തെ തുടര്‍ന്നുള്ള വിഷമഘട്ടത്തിലാണെന്നാണ് ലണ്ടനിൽ ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന 29കാരിയായ അഡ്രിയാന്‍ പറയുന്നത്.ചികിത്സയ്‌ക്കെത്തുമ്പോള്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നു പോലും അപമാനിക്കുന്ന തരം ചോദ്യങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും ഇവര്‍ പറയുന്നു. ശാരീരികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുന്ന സ്ത്രീകളുടെ അനുഭവം ഇപ്പോള്‍ സൈബറിടത്തും ചര്‍ച്ചയാണ്. 

Also Read: പോണ്‍ വിഡിയോ ഫോണില്‍ കണ്ട് യുവതിയുടെ ഡ്രൈവിങ്; കൂട്ടിയിടി; ഒരാള്‍ മരിച്ചു

അപമാനഭീതിയും തെറ്റിദ്ധാരണയും അകറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈ വനിതകള്‍ പറയുന്നു. അഡ്രിയാന്റെ രോഗം തിരിച്ചറിയാന്‍ രണ്ടുവര്‍ഷം വേണ്ടിവന്നു, ഇതിനിടെ വന്‍കുടലിലെ കാന്‍സറാണെന്നും ക്രോണ്‍സ് രോഗമാണെന്നും ചിന്തിച്ചു,  പങ്കാളിയുടെ ചതിയിലൂടെ വന്ന ഗുരുതരമായ ലൈംഗികരോഗമെന്നും വിലയിരുത്തപ്പെട്ടതായി അഡ്രിയാന്‍ പറയുന്നു. 

ജോലിയില്‍ ശ്രദ്ധയില്ലാതാവുകയും സുഹൃത്തുക്കള്‍ക്കൊപ്പം നേരം ചെലവഴിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയെന്നും യുവതി പറയുന്നു. സാധാരണ സാമൂഹിക ജീവിതം നയിക്കാനും ബുദ്ധിമുട്ട് നേരിട്ടതായി അഡ്രിയാന്‍ പറയുന്നു. 1.7മില്യണ്‍ സ്ത്രീകളാണ് ഈ അവസ്ഥയിലൂടെ ലണ്ടനില്‍ കടന്നുപോകുന്നതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. നൂറിലേറെ സ്ത്രീകള്‍ ഇന്‍സ്റ്റഗ്രാമിലൂെടയും ടിക് ടോകിലൂടെയും ദുരനുഭവം വിളിച്ചുപറയുന്നുണ്ട്. 

ലാവ പോലെ മൂത്രം

അതികഠിനമായ വേദനയും ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നലും ഉറക്കമില്ലായ്മയും ഉള്‍പ്പെടെയുള്ളവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. വയറ്റിനുള്ളില്‍ കുത്തിക്കൊള്ളുന്ന വേദനയും പേശീവലിവും അനുഭവപ്പെടും. എപ്പോഴും മൂത്രമൊഴിക്കേണ്ടി വരും, പക്ഷേ അത് ലാവ പോലെയാണ് അനുഭവപ്പെടുകയെന്നും വേദനയുടെ തീവ്രത വിവരിച്ച് യുവതി  പറയുന്നു. ചില ദിവസങ്ങളില്‍ അല്‍പം ആശ്വാസം വന്നേക്കാമെങ്കിലും എപ്പോഴാണ് അതികഠിനമായ വേദന വരികയെന്നത് പ്രവചിക്കാനാവില്ല. 

ശരീരം തന്നെ വഞ്ചിക്കുന്നതു പോലെ തോന്നിയെന്നും വേദനയുള്ള ശരീരത്തിനുള്ളില്‍ പെട്ടുപോയ അവസ്ഥയാണിതെന്നും യുവതി പറയുന്നു. മൂത്രാശയത്തിന്റെ അകത്തെ പാളിയിലേക്ക് ബാക്ടീരിയ കടന്നുകയറി അണുബാധ സൃഷ്ടിക്കുന്നതാണ് ഈ അവസ്ഥ. രോഗനിര്‍ണയത്തിനായി ഡോക്ടറെ സമീപിച്ചപ്പോള്‍ അവഗണനയാണ് നേരിട്ടതെന്നും യുവതി പറയുന്നു. ശുചിത്വം പാലിക്കാനും വെള്ളം കുടിക്കാനും ആവര്‍ത്തിച്ച് നിര്‍ദേശിച്ചു. 

വൃത്തിയില്ലാത്തവരാണെന്നും ലൈംഗികതയില്‍ ശുചിത്വമില്ലായ്മയുണ്ടെന്നും വരെ കരുതപ്പെട്ടു. ലൈംഗികബന്ധവുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും വ്യക്തിശുചിത്വത്തിലെ വീഴ്ചയാണ് എല്ലാ അണുബാധകൾക്കും കാരണമെന്നും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. 

യുകെയില്‍ മാത്രം 17 ലക്ഷം സ്ത്രീകളെ ഈ രോഗം ബാധിച്ചിട്ടുണ്ട് നിലവില്‍. കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും വന്നേക്കാം. യുടിഐയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സ്കൂൾതലത്തിൽ പോലും ഇത്തരം ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര അറിവ് നൽകുന്നില്ലെന്നും അഡ്രിയാന്‍ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തിലും സമാനചോദ്യം

അതേസമയം ഇത് യുകെയിലെ മാത്രം പ്രശ്നമല്ലെന്നതാണ് വാസ്തവം. നമ്മുടെ കേരളത്തില്‍പ്പോലും മൂത്രക്കടച്ചില്‍ സംബന്ധമായ പ്രശ്നങ്ങളില്‍ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ പല യുവതികള്‍ക്കും സമാനമായ അവഗണനയോ അപമാനമോ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ നിരവധിയാണ്. വിവാഹിതരല്ലാത്ത യുവതികളോടും പങ്കാളിയെക്കുറിച്ചും ലൈംഗികബന്ധത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമുള്ള ഡോക്ടര്‍മാരുടെ ചോദ്യത്തിനു മുന്‍പില്‍ ഇതൊന്നുമല്ല തന്റെ പ്രശ്നമെന്ന് ആവര്‍ത്തിച്ചുപറയേണ്ടി വന്ന നിരവധി സാഹചര്യങ്ങളുണ്ടെന്നതാണ് സത്യം. 

Women Share Painful UTI Experiences Amid Delayed Diagnosis:

Women in the UK are sharing their distressing experiences with recurrent urinary tract infections (UTIs) on TikTok and other social media platforms, highlighting the physical and emotional toll of the condition. Adrian, a 29-year-old digital marketing professional from London, says it took nearly two years to identify her condition, during which she faced uncertainty, misdiagnoses, and fears about other serious illnesses. She describes severe pain, frequent urination, sleep disturbances, and difficulties maintaining her work and social life, while also experiencing dismissal and misconceptions about personal hygiene and sexual activity. The growing discussion highlights the need for better awareness, timely diagnosis, and compassionate medical care for women experiencing urinary symptoms in the UK and India