breast-pain-during-periods

TOPICS COVERED

ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന, സ്തനങ്ങളിൽ ഉണ്ടാകുന്ന വേദന സ്വാഭാവികമാണോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഗൗരവമായി കാണേണ്ട ആരോഗ്യ പ്രശ്നമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? മണിപ്പാൽ കോംപ്രിഹെൻസീവ് കാൻസർ സെന്റർ & ഓങ്കോ-റോബോട്ടിക് സർജറീസിന്റെ വൈസ് ചെയർമാൻ ഡോ. അശ്വനി കുമാർ ശർമ്മ എച്ച്ടി ലൈഫ്സ്റ്റൈലുമായി ഇതേകുറിച്ച് പങ്കുവെച്ച വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സ്ത്രീകൾക്ക് തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായി ആർത്തവചക്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്തനങ്ങളിൽ ഭാരക്കൂടുതലും വേദനയും അനുഭവപ്പെടാറുണ്ട്. എന്നാൽ, അത് ഏത് പരിധി വരെ സാധാരണമാണെന്നും എപ്പോൾ ഡോക്ടറെ കാണേണ്ടി വരുമെന്നും അറിഞ്ഞിരിക്കണം. ആർത്തവത്തിന് മുന്നോടിയായി ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് സ്തനങ്ങളിലെ ടിഷ്യൂകളിൽ വീക്കം ഉണ്ടാകുന്നത് സാധാരണമാണ് എന്ന് ഡോ. അശ്വനി കുമാർ പറയുന്നു. എന്നാൽ, സ്തനങ്ങളിൽ തടിപ്പുകളോ മുഴകളോ അനുഭവപ്പെടുകയോ അല്ലെങ്കിൽ, മുലക്കണ്ണിൽ നിന്ന് രക്തമോ അസാധാരണമായ സ്രവങ്ങളോ വരിക, ചർമ്മത്തിന്റെ നിറം മാറുക തുടങ്ങി വലിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ യാതൊരു കാരണവശാലും അവഗണിക്കാൻ പാടില്ലെന്ന് ഡോ. അശ്വനി മുന്നറിയിപ്പ് നൽകുന്നു. സ്ത്രീകൾ തങ്ങളുടെ സ്തനാരോഗ്യം കൃത്യമായി നിരീക്ഷിക്കേണ്ടതാണെന്നും സ്തനാർബുദം പോലുള്ള ഗുരുതര രോഗങ്ങളെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കാൻ പര്യാപ്തമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഈ ചർച്ച ഓർമപ്പെടുത്തുകയാണ്.

Compose

Write to Sreeram Sarasijakshan

 

ENGLISH SUMMARY:

Breast pain before period starts is a common occurrence linked to hormonal fluctuations during the menstrual cycle, but certain unusual symptoms like lumps or discharge require immediate medical attention. Understanding the difference between normal premenstrual breast tenderness and signs of serious conditions like breast cancer is crucial for women's health.