ഗുരുതര കരള്രോഗം ബാധിച്ച ഏഴുമാസം മാത്രം പ്രായമുള്ള കുരുന്നിനായി ചികില്സാസഹായം തേടി കുടുംബം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലുള്ള ദേവര്ഷ് മനുവിന്റെ കരള്മാറ്റിവയ്ക്കുകയാണ് പോംവഴി. കരള് പകുത്തുനല്കാന് അമ്മ തയാറെങ്കിലും ഭീമമായ ചികില്സാച്ചെലവാണ് തടസ്സമായി നില്ക്കുന്നത്.
കുഞ്ഞു ദേവര്ഷിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന് സുമനസുകളുടെ സഹായം തേടുകയാണ് മാതാപിതാക്കള്.
കോട്ടയം തീക്കോയി സ്വദേശികളായ മനു സജീവ്, നീതു റെജി ദമ്പതികളുടെ മകനാണ് ദേവര്ഷ്. ബിലിയറി അട്രീഷ്യ എന്ന രോഗത്തിന് കരള്മാറ്റിവയ്ക്കലാണ് ഡോക്ടര്മാര് നിര്ദേശിക്കുന്നത്. നിലവിലെ അണുബാധ മാറിയാല് ശസ്ത്രക്രിയ നടത്താനാകും.
മനു സജീവിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പനച്ചിപ്പാറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. കരുണയുള്ള മനുഷ്യരിലാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ.
Name: Manu Sajeev
A/C NO: 0761073000000342
South Indian Bank
Panachipara Branch
IFSC: SIBL0000761
Gpay Number: 8921720352