രാത്രി  ഹൃദയാഘാതം സംഭവിച്ചാല്‍ പകൽ സമയത്തേക്കാൾ അപകടസാധ്യത കുറവാണോ? അതെയെന്ന് പഠനങ്ങള്‍‌. ഹൃദയാഘതത്തിലടക്കം മുറിവുകളുണ്ടായാല്‍  ആദ്യം പ്രതികരിക്കുന്ന പ്രതിരോധ കോശങ്ങളായ ന്യൂട്രോഫുകളുടെ സ്വഭാവമാണ് ഇത്തരമൊരനുമാനത്തിന് അടിസ്ഥാനം.  ഈ കോശങ്ങളുടെ പ്രവര്‍ത്തനം  പകൽസമയം കൂടുതല്‍ ശക്തമായിരിക്കും . ഈ സമയം ഇവ ഞരമ്പുകളില്‍ വീക്കമുണ്ടാക്കയും അത് ഹൃദയാഘാതത്തിന്‍റെ തീവ്രത കൂട്ടുകയും ചെയ്യും. ജേണൽ ഓഫ് എക്സ്പിരിമെന്‍റല്‍ മെഡിസിന്‍ ഡിസംബർ 12-ന് നിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇതുസംബന്ധിച്ച  വിശദമായ കണ്ടെത്തലുകളുള്ളത്.

ഹൃദയാഘാതം സംഭവിച്ച രണ്ടായിരത്തിലധികം ആളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാണ് ഈ പഠനം നടത്തിയതെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു.  പകൽസമയത്ത് ഹൃദയാഘാതത്തിലൂടെ കടന്നുപോയവരിൽ ന്യൂട്രോഫിൽ സംഖ്യ കൂടുതലായിരുന്നു. തുടര്‍ന്ന് എലികളില്‍ പരീക്ഷണം നടത്തി. സാധാരണ ന്യൂട്രോഫിൽ കൗണ്ട് ഉള്ളതും ,  കുറഞ്ഞതുമായ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് എലികളില്‍ ഗവേഷണം നടത്തിയത്. ന്യൂട്രോഫിൽ കൗണ്ട് കുറഞ്ഞ എലികൾക്ക് ഹൃദയാഘാതത്തിന്‍റെ തീവ്രത കുറവായിരുന്നു.  ഇതുതന്നെയാണ് മനുഷ്യരിലും സംഭവിക്കുന്നതെന്നാണ് ഗവേഷകരുടെ അനുമാനം.  പ്രതിരോധ കോശങ്ങള്‍ ഹൃദയാഘാത തീവ്രതകുട്ടുന്നതിനെ ചെറുക്കാനുള്ള മാര്‍ഗങ്ങളും ഗവേഷകര്‍ പരിശോധിക്കുകയാണ്.  പ്രതിരോധശേഷിയിൽ വിട്ടുവീഴ്ച ചെയ്യാതെ ന്യൂട്രോഫിലുകളുടെ തീവ്രത കുറയ്ക്കാൻ കഴിയുന്ന മരുന്നുകൾ കണ്ടെത്താന്‍ സാധിച്ചാല്‍ അത് വൈദ്യശാസ്ത്രത്തിലെ വലിയ മുന്നേറ്റമായിരിക്കും.

ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടാകുമോ? 

 ഉറക്കത്തിലെ ഹൃദയാഘാതം പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. ഇത് വളരെ സാധ്യതയുള്ളതുമാണ്. അതുകൊണ്ട് തന്നെ ആളുകൾ ഇതെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട് ബോഡി ക്ലോക്കിനെ നിയന്ത്രിക്കുന്ന ശരീരത്തിന്‍റെ സർക്കാഡിയൻ റിഥം രക്തസമ്മർദം വര്‍ധിപ്പിക്കുന്നു.  ഇത് ഹൃദയമിടിപ്പിലെ മാറ്റങ്ങളുണ്ടാക്കകയും  ചിലപ്പോൾ ഹൃദയസ്തംഭനമുണ്ടാക്കുകയും ചെയ്യും. ഉറങ്ങുമ്പോൾ ഹൃദയസംബന്ധമായ ആരോഗ്യത്തിന് മറ്റൊരു വെല്ലുവിളി ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (OSA)ആണ്. ഇത് ശ്വസനത്തിനിടയിൽ വലിയ വിടവുകൾ ഉണ്ടാക്കുന്നു. ഇത് ഓക്‌സിജന്‍ അളവ് കുറയുന്നതിനും ഉയർന്ന രക്തസമ്മർദത്തിനും ഹൃദയത്തിന്‍റെ ആയാസം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഇത് ഹൃദയാഘാതത്തിനും കാരണമായേക്കാം.

ENGLISH SUMMARY:

Heart attack risk is lower during the night, according to studies. The activity of neutrophils, which are immune cells, is less aggressive at night, potentially reducing the severity of heart attacks