ഇന്ന് ലോക ഐ.വി.എഫ്. ദിനം. കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ഏറെ പ്രതീക്ഷ നൽകുകയാണ് ഐ.വി.എഫ് ചികിൽസയിലൂടെ. ഐ.വി.എഫ്. ചികിൽസയുടെ സാധ്യതകൾ മനോരമ ന്യൂസ് പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിലെ വനിതാ ഡോക്ടർമാരാണ്.
1978ലാണ് ലോകത്തിലെ ആദ്യത്തെ ഐ.വി.എഫ്. കുഞ്ഞ് ജനിക്കുന്നത്. ലൂടിസ് ബ്രൌൺ ജനിച്ച ദിവസമാണ് ലോക ഐ.വി.എഫ്. ദിനമായി ആചരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകൾ ഓരോ ദിവസം ചെല്ലുംന്തോറും ഐ.വി.എഫ്. ചികിൽസമേഖലയിൽ എത്തുകയാണ്. കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾ പരമാവധി വേഗത്തിൽ ഐ.വി.എഫ്. ചികിൽസ നൽകണമെന്ന് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ പറയുന്നു.
ജീവിതശൈലിയിൽ മാറ്റം വരുത്തണമെന്നാണ് വിദഗ്ധ ഡോക്ർമാരുടെ അഭിപ്രായം. വ്യായാമത്തിന് പ്രാധാന്യം കൊടുക്കണമെന്നും ഡോക്ർമാർ പറയുന്നു.