ayisha

TOPICS COVERED

കാൻസർ ബാധിച്ച വയനാട് കമ്പളക്കാട് സ്വദേശിയായ രണ്ട് വയസ്സുകാരിയുടെ ചികിത്സക്ക് സഹായം തേടി കുടുംബം. ആയിഷ ഫില്‍സയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 60 ലക്ഷം രൂപയാണ് കുടുംബം  തേടുന്നത്. കെ.സി.വേണുഗോപാല്‍ ‌എം.പി ഉൾപ്പെടെയുള്ളവർ സഹായം വാഗ്ദാനം ചെയ്തു.

കോഴിക്കോട് എം.വി.ആർ കാൻസർ സെന്‍ററില്‍ ചികിത്സയില്‍ കഴിയുകയാണ് രണ്ട് വയസുകാരി ആയിഷ. ജനുവരി പത്തിനാണ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. അറുപത് ലക്ഷം രൂപക്കായി നാട്ടുകാരും സന്നദ്ധപ്രവർ‍ത്തകരും ചേർന്ന് നാളുകളായി വലിയ ശ്രമം നടത്തുകയാണ്. എന്നാല്‍ ഇതുവരെ 30 ലക്ഷം മാത്രമാണ് പിരിച്ചെടുക്കാൻ കഴിഞ്ഞത്. തന്‍റെ ഒരു മാസത്തെ ശമ്പളം ആയിഷക്കായി നല്‍കുമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

ആയിഷക്കായി എല്ലാവരും സഹായം ചെയ്യണമെന്നും വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരോട് സഹായം അഭ്യർഥിക്കുമെന്നും പി.ജെ.കുര്യൻ അറിയിച്ചു. നല്ല മനസുകളുടെ സഹായം കൊണ്ട് ഈ തുക സ്വരൂപിക്കാൻ കഴിയും എന്നതന്നെയാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.

ഗൂഗിള്‍പേ നമ്പറുകള്‍

7994489348 - നബീസ

8089966026 - മുഹമ്മദ്

ബാങ്ക് അക്കൗണ്ട്

AYISHA FILSA CHIKILSTA SAHAYA COMMITTEE

A/C -40148101090152

IFC- KLGB 0040148

KERALA GRAMIN BANK

BRANCH - KANIYAMBATTA

ENGLISH SUMMARY:

Aisha Filza, a two-year-old from Wayanad, needs urgent financial assistance for her cancer treatment. The family is seeking support for a bone marrow transplant, with various individuals and organizations pledging their help.