A handout photo received from the Lewis Pugh Foundation in London on November 21, 2026, shows UNEP Patron of the Oceans Lewis Pugh during his swim through the Strait of Hormuz, off the Musandam Peninsula, between November 15 and 18, 2026. British endurance swimmer who swam in waters in the Strait of Hormuz to highlight the "devastating environmental consequences of war" on November 21, 2026. (Photo by Lewis Pugh Foundation / AFP)

ഹോര്‍മുസില്‍ വീണ്ടും എണ്ണ ടാങ്കറുകള്‍ക്ക് തീപിടിച്ചു. അനുവാദിമില്ലാതെ കടലിടുക്ക് കടന്ന മൂന്ന് ടാങ്കറുകള്‍ മൈനുകളില്‍ തട്ടി തീപിടിച്ചതാണെന്ന് ഇറാന്‍ സേന ആരോപിച്ചു. മൂന്ന് ടാങ്കറുകളിലും വലിയ തീപിടിത്തമാണ് ഉണ്ടായതെന്നാണ് ഐ.ആര്‍.ജി.സി അറിയിപ്പ്. ഹോര്‍മുസ് ഇറാന്‍ നിയന്ത്രണത്തിലാണെന്നും അനുവാദമില്ലാതെ കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്നും ഇറാന്‍ സേന മുന്നറിയിപ്പ് നല്‍കി. യു.എസ് എസ്കോര്‍ട്ടില്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടക്കാന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇറാന്‍ സേനയുടെ മുന്നറിയിപ്പ്.

മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ടാങ്കറുകളിലെ സ്ഫോടനവും തീപിടിത്തവും. ഹോര്‍മുസിന്‍റെ തെക്കൻ തീരത്തിനു സമീപമുള്ള ഒരു കപ്പലിനും കിഴക്കുഭാഗത്തുള്ള മറ്റ് രണ്ട് കപ്പലുകൾക്കുമാണ് തീപിടിച്ചതെന്നാണ് ഇറാൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ സൈന്യത്തിന്റെ വ്യോമ- നാവിക സേനയുടെ അകമ്പടി കപ്പലുകള്‍ക്ക് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സ്ഫോടനം തടയാൻ യുഎസ് സേനയ്ക്ക് കഴിഞ്ഞില്ല.

അപകടത്തിൽപ്പെട്ട കപ്പലുകൾ ഏതൊക്കെയാണെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്നോ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും വ്യക്തമല്ല. സ്ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി നൂറിലധികം കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

Three oil tankers caught fire in the Strait of Hormuz after allegedly hitting naval mines while attempting to cross the waterway without authorization, according to Iran's Islamic Revolutionary Guard Corps (IRGC). Iranian forces warned vessels against transiting the strait without permission, asserting control over the strategic route amid reports of tankers moving under U.S. military escort.