manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ - 1

മറ്റ് സ്ത്രീകളുമായുള്ള തന്‍റെ അശ്ലീല ചാറ്റുകള്‍ ഭാര്യ പിടിക്കാതിരിക്കാനായി ഓഫിസ് ഫോണ്‍ ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന് പണി പോയി. യുഎസ് ഫ്ലോറിഡയിലാണ് സംഭവം. ഡ്യൂട്ടി സമയത്ത് ഇയാള്‍ സ്ത്രീകളോട് ചാറ്റ് ചെയ്യുകയും നഗ്നചിത്രങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. മാത്യു പിപ്പിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഗുരുതരമായ കൃത്യവിലോപം നടത്തിയത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്യു ഒരു യുവതിയെ പീഡിപ്പിച്ചിരുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. മറ്റൊരു പരാതി അന്വേഷിക്കാനെത്തിയ മാത്യു തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ തെളിവുകളുടെ അഭാവത്താല്‍ കേസ് ചുമത്തിയിരുന്നില്ല. എന്നാല്‍ മാത്യുവില്‍ സംശയം തോന്നിയ ഒരു ഉന്നതോദ്യോഗസ്ഥന്‍ കേസില്‍ ആരുമറിയാതെ അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് മാത്യുവിന്‍റെ ഓഫിസ് ഫോണില്‍ തിരയാന്‍ ഇയാള്‍ക്ക് തോന്നിയത്. ഫോണ്‍ മാത്യു സ്ത്രീകളുമായി അശ്ലീല ചാറ്റ് ചെയ്യാനും നഗ്നദൃശ്യങ്ങള്‍ അയക്കാനുമുപയോഗിച്ചതായി കണ്ടെത്തി. ഇതില്‍ പല ചിത്രങ്ങളും അയച്ചത് ഡ്യൂട്ടിയിലിരിക്കെ ആയിരുന്നു. 

തുടര്‍ന്ന് മാത്യുവിനെ ഉന്നതോദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. തന്‍റെ വിവാഹം നിലനിര്‍ത്താനായിട്ടാണ് താന്‍ ഓഫിസ് ഫോണില്‍ ഇത്തരത്തില്‍ ചാറ്റ് ചെയ്തത് എന്നായിരുന്നു മാത്യുവിന്‍റെ മറുപടി. തുടര്‍ന്ന്  മാത്യു രാജിവയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് സേന രാജിക്ക് മുന്‍പ് ഇയാളെ പിരിച്ചുവിടുകയായിരുന്നു. മാത്യുവിനെതിരായുള്ള പീഡനപരാതിയില്‍ അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

A Florida police officer, Matthew Pippin, was fired after an internal investigation revealed he used his department-issued phone to send explicit messages and nude photos to women while on duty. Pippin admitted he used the work device to prevent his wife from discovering the chats, and officials terminated his employment before he could resign as an investigation into an older sexual assault allegation against him continues.