us-abuse

സ്വന്തം മകനെ പീഡിപ്പിച്ച കേസില്‍ പിടിയിലായി 31കാരി. യുഎസ് കെന്‍റക്കിയില്‍ നിന്നാണ് പീഡനവാര്‍ത്ത പുറത്തുവരുന്നത്. ലോറന്‍ വിന്നെന്‍സ് എന്ന പ്രതിയുടെ ക്രിമിനല്‍ റെക്കോഡുകള്‍ പരിശോധിച്ച പൊലീസ് ഞെട്ടി. കാരണം യുവതിക്ക് ബന്ധമുണ്ടായിരുന്നത് 16 പൊലീസുകാരോടായിരുന്നു.

2022ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് 11 വയസ് പ്രായമുണ്ടായിരുന്ന സ്വന്തം മകനെ ലോറന്‍ മൂന്ന് തവണ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. നിലവില്‍ 15 വയസുള്ള മകന്‍ പൊലീസുകാരനായ തന്‍റെ പിതാവിനോട് പീഡനവിവരം വെളിപ്പെടുത്തിയതോടെ കഴിഞ്ഞ മാസമായിരുന്നു ലോറന്‍ അറസ്റ്റിലായത്. 

കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ലോറന്‍റെ മുന്‍ കാമുകന്‍മാരിലേക്കും എത്തി. ഇതോടെയാണ് യുവതിയുടെ യഥാര്‍ഥ ഭൂതകാലം പുറത്തുവരുന്നത്. 

കടുത്ത മദ്യപാനാസക്തി ഉണ്ടായിരുന്ന ലോറന്‍ പൊലീസുകാരെ തിരഞ്ഞുപിടിച്ച് ഡേറ്റ് ചെയ്യുകയും ഇവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. വിവാഹത്തിന് മുന്‍പ് 16 പൊലീസുകാരോടാണ് ലോറന് ബന്ധമുണ്ടായിരുന്നത്. തുടര്‍ന്ന് 17മത്തെ ആളെ വിവാഹം കഴിച്ചു. ഒരു ദശാബ്ദത്തിന് മുകളില്‍ ഈ ബന്ധം നിലനിന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം ലോറന്‍ വേര്‍പിരിയുകയും മറ്റൊരു പൊലീസുകാരനുമായി ബന്ധം തുടങ്ങുകയായിരുന്നു. മക്കളുണ്ടായ ശേഷമാണ് ലോറന്‍ വിവാഹം കഴിച്ചത്. കുട്ടികള്‍ തങ്ങളുടെ അമ്മയുടെ വിവാഹത്തിന് മുന്‍പ് അമ്മ ഒമ്പതോളം പുരുഷന്‍മാരുമായി ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. 

ഭാര്യ മറ്റൊരു പൊലീസുകാരന്‍റെ വീട്ടിലേക്ക് മകളുമായി പോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഭര്‍ത്താവ് അന്വേഷണം നടത്തുകയും യുവതി പൊലീസുകാരനുമായി ബന്ധത്തിലാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതാണ് വിവാഹബന്ധം വേര്‍പ്പെടലിലേക്ക് എത്തിയത്. യുവതിക്കെതിരായ കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ മൂന്നിന് കേസില്‍ വാദം തുടരും.

ENGLISH SUMMARY:

Shocking arrest of a 31-year-old US woman from Kentucky who was taken into custody for abusing her minor son. The ongoing investigation also uncovered her past relationships with multiple police officers before her arrest.