us-press-secrestary

മുസ്‍ലിം ജനസംഖ്യ കൂടുന്നതിനാല്‍ വിവാഹം കഴിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മ‍ം നല്‍കാന്‍  ക്രൈസ്തവരോട് ആഹ്വാനം ചെയ്ത് വൈറ്റ് ഹൗസ് മുന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ്. 2035 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്‍ലാം മാറുമെന്നും ക്രൈസ്തവരെ മറികടക്കുമെന്നും ലെവിറ്റ്.  കുട്ടികളെ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും അമേരിക്കയെ സ്നേഹിക്കാന്‍ പഠിപ്പിക്കണമെന്നും ലെവിറ്റ് കൂട്ടിച്ചേര്‍ത്തു. മുംസ്‍ലിം  ജനസംഖ്യ വര്‍ധിക്കുന്നുവെന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റേതായി പുറത്തുവന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ലെവിറ്റിന്റെ പ്രസ്താവന. 

യുഎസിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ വരുംവര്‍ഷങ്ങളില്‍ വന്‍ കുറവുണ്ടാകുമെന്നാണ് പ്യൂ റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നത്. 2020 ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 217 മില്യണ്‍ ക്രൈസ്തവരാണ് നിലവില്‍ യുഎസിലുള്ളത്. 2070 ആകുമ്പോഴേക്കും അത് 174 മില്യണായി ചുരുങ്ങുമെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനറിപ്പോര്‍ട്ട്. ട്രംപ് രണ്ടാംവട്ടം അധികാരമേറ്റശേഷം ട്രംപിന്റെ വിശ്വസ്തയായ കരോലിന്‍ ലെവിറ്റ്  28ാം വയസില്‍ യുഎസിലെ ഏറ്റവും പ്രായംകുറഞ്ഞ  വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായാണ്  ചുമതലയേറ്റത്. 

കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ടാമത്തെ കു‍ഞ്ഞിന് ജന്‍മം നല്‍കാനായുള്ള ലീവില്‍ പ്രവേശിക്കുമ്പോഴാണ് പദവിയൊഴിഞ്ഞത്. പ്രസ് സെക്രട്ടറിയായിരിക്കെ ട്രംപിന് വേണ്ടി മാധ്യമപ്രവര്‍ത്തകരോട് നിരന്തരം വഴക്കിട്ടാണ് ലെവിറ്റ് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയത്.

ENGLISH SUMMARY:

Karoline Leavitt Christian population statements have sparked discussions after she urged Christians to have more children as Islam is projected to become the world's largest religion by 2035. The former White House press secretary's comments follow a Pew Research Center report highlighting a significant decline in the US Christian population in the coming decades.