യതി, ബിഗ്ഫൂട്ട്, യോവി... മനുഷ്യനോട് സാമ്യമുള്ള എന്നാല്‍ മനുഷ്യനല്ലാത്ത വിചിത്രജീവികള്‍. ഏറെക്കാലമായി പല രാജ്യങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ദൃക്സാക്ഷികളടക്കം മുന്നോട്ടുവരികയും ചെയ്ത പ്രതിഭാസങ്ങളാണ് ഇവ. സാങ്കല്‍പ്പികം എന്നതല്ലാതെ അംഗീകൃതമായ ജീവിവര്‍ഗമായി ഇവയെ കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ബിഗ്ഫൂട്ടിനെക്കുറിച്ച് വീണ്ടും ചര്‍ച്ചകളുയരുകയാണ്. ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചതോ യുഎസും. ഇതോടെ ബിഗ്ഫൂട്ട് എന്ന അമാനുഷികനായ ആ വനമനുഷ്യന്‍ യഥാര്‍ഥത്തില്‍ ഉണ്ടോ എന്ന സംശയത്തിലാണ് ശാസ്ത്രലോകം.
ട്രംപ് ഭരണകൂടം ഈയടുത്ത് യുഎഫഒകളെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചുമുള്ള ഗവണ്‍മെന്‍റ് രേഖകള്‍ പുറത്തുവിട്ടിരുന്നു. ഇതിന് സമാനമായാണ് ബിഗ്ഫൂട്ടിന്‍റെ രേഖകളും പുറത്തുവന്നിരിക്കുന്നത്. രേഖകളില്‍ 15 ഇഞ്ച് നീളവും ഏഴിഞ്ച് വീതിയുമുള്ള നിരവധി കാല്‍പാടുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 25 മുതല്‍ 40 വരെ ദൂരത്തിലാണ് കാല്‍പാടുകള്‍ ലഭിച്ചിരിക്കുന്നത്. കൂടാതെ ബിഗ്ഫൂട്ടിന്‍റെ തെളിവുകള്‍ ലഭിച്ചെന്ന് പറയപ്പെടുന്ന പ്രദേശത്ത് ചെടികളിലും മറ്റും വലിയൊരു ജീവി സഞ്ചരിച്ചിരുന്നതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഇതിനുമുന്‍പും നിരവധി ആളുകള്‍ ബിഗ്ഫൂട്ടിന്‍റേതെന്ന രീതിയില്‍ കാല്‍പ്പാടുകളും തെളിവുകളും ദൃശ്യങ്ങളുമടക്കം പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഗവണ്‍മെന്‍റ് തന്നെ പുറത്തുവിട്ടതാണ് പുതിയ രേഖകള്‍ എന്നതാണ് വിഷയത്തിന്‍റെ ഗൗരവം വര്‍ധപ്പിക്കുന്നത്. കാല്‍പാടുകളില്‍ ഒരു കാലിന്‍റെ രണ്ടാം വിരലിന് പരുക്കുള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും ഇത് മനുഷ്യനിര്‍മിതമായി തോന്നുന്നില്ലെന്നും ബയോളജിസ്റ്റുകളും നിരീക്ഷണം നടത്തിയിട്ടുണ്ട്.
150 മുതല്‍ 200 കിലോ വരെയാണ് കണ്ടെത്തിയ കാല്‍പ്പാടുകളുടെ ഉടമയുടേതെന്ന് രേഖകളിലുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നും ബിഗ്ഫൂട്ട് ജീവിച്ചിരിക്കുന്നില്ലെന്നും പറഞ്ഞ് വന്‍തോതില്‍ ഗവേഷകര്‍ രംഗത്തുവന്നിട്ടുണ്ട്. ബിഗ്ഫൂട്ടിന് സമാനമായി ഹിമാലയ ഹിമമനുഷ്യനായ യതിയുടേയും നിരവധി തെളിവുകള്‍ കാലങ്ങളായി പുറത്തുവരുന്നുണ്ട്.