പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗികബന്ധത്തില്‍ പെട്ട രണ്ട് കേസുകള്‍. എന്നാല്‍ പ്രതികളെ തിരക്കി വന്ന പൊലീസ് ഞെട്ടി. ഒരു മതിലിനപ്പുറവും ഇപ്പുറവുമുള്ള  അയല്‍വാസികളായ യുവതികളായിരുന്നു പ്രതികള്‍. യുഎസ് കെന്‍റക്കിയിലാണ് സംഭവം. മേരി മാറ്റിങ്ലി (32), ലോറന്‍ വിന്നെന്‍സ് (31) എന്നീ യുവതികളാണ് പിടിയിലായത്.

16 വയസുള്ള വിദ്യാര്‍ഥിക്ക് നഗ്നഫോട്ടോകള്‍ അയച്ചുനല്‍കിയതിനും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലുമാണ് മേരി അറസ്റ്റിലായത്. ജയില്‍ ജീവനക്കാരിയായ ലോറന്‍ അറസ്റ്റിലായത് തന്‍റെ ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ്. 

ഇരുവരും അയല്‍ക്കാരും പരസ്പരം പരിചയമുള്ളവരുമാണെന്നതാണ് പൊലീസിനെ കൗതുകത്തിലാക്കിയത്. രണ്ടുപേരും വിവാഹിതരാണ് കൂടാതെ രൂപസാദൃശ്യം, മുടിയുടെ നിറം, മുടി ചീകുന്ന രീതി എന്നിവയിലും ഇരുവര്‍ക്കും സമാനതയുണ്ടായിരുന്നു. ഇരുവരും കുറ്റകൃത്യം നടത്തിയതും ഏകദേശം സമാനമായ കാലഘട്ടത്തിലാണ്. 

എന്നാല്‍ ലോറന്‍ ലൈംഗികാതിക്രമം നടത്തിയത് 12 വയസുകാരനോടാണെന്നതില്‍ മാത്രം വ്യത്യാസം. തന്‍റെ വിദ്യാര്‍ഥിയോട് പെണ്‍കുട്ടികളുടെ ലോക്കര്‍ മുറി വൃത്തിയാക്കാന്‍ സഹായിക്കാമോ എന്ന് ചോദിച്ചായിരുന്നു മേരി കുറ്റകൃത്യം തുടങ്ങിവച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥിയോട് തനിക്ക് ഇഷ്ടമാണെന്ന് തുറന്നുപറയുകയും നഗ്നചിത്രങ്ങള്‍ നല്‍കി വശത്താക്കുകയുമായിരുന്നു. ലോറന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. 

ENGLISH SUMMARY:

Shocking arrest of two neighboring women in Kentucky for separate cases of sexual misconduct with minors. The married women, who share striking physical similarities, now face up to five years in prison for their respective crimes.