‘മോസ്റ്റ് വാണ്ടഡ് ഗേള്‍ഫ്രണ്ട് ഇന്‍ ദ് വേള്‍ഡ്’, അതായത് ലോകത്തിലേറ്റവും ആവശ്യക്കാരുള്ള ഗേള്‍ഫ്രണ്ട്. അങ്ങനെയാണ് അമേരിക്കന്‍ അഡള്‍ട്ട് ആപ്പായ ഓണ്‍ലിഫാന്‍സ് മോഡലായ വേര ജിക്ക്മാന്‍സ് (29) സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ ‘വാണ്ടഡ്’ എന്ന ശീര്‍ഷകം അന്വര്‍ഥമായിപ്പോയി. നിലവില്‍ യുഎസ് തടവില്‍ നാടുകടത്താന്‍ വിധിക്കപ്പെട്ട് കാത്തിരിപ്പിലാണ് വേര.

യുഎസില്‍ ടൂറിസ്റ്റ് വിസയിലാണ് നെതര്‍ലന്‍ഡ്സ് സ്വദേശിയായ വേര എത്തിയത്. അഡള്‍ട്ട് ആപ്പായ ഓണ്‍ലിഫാന്‍സിലേക്ക് അധികം വൈകാതെ വേര ചുവടുവച്ചു. ഒമ്പത് ലക്ഷത്തിനടുത്ത് ഫാന്‍സാണ് ആപ്പില്‍ വേരയ്ക്കുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ആറ് മില്യണ്‍ ഫോളോവേഴ്സുമുണ്ട്. ഒരവസരത്തില്‍ തന്നോട് ഡേറ്റ് ചെയ്യാന്‍ ഒരേ സമയം 5000 പുരുഷന്‍മാരുടെ റിക്വസ്റ്റുകള്‍ വന്നതായി വേര പറഞ്ഞിരുന്നു. കോടികളാണ് തന്‍റെ ഓണ്‍ലിഫാന്‍സ് അക്കൗണ്ടില്‍ നിന്ന് വേര നേടിയിരുന്നത്. 

എന്നാല്‍ ഈയടുത്ത് ന്യൂജഴ്സിയിലെ ന്വുവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത വേരയെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ഗവണ്‍മെന്‍റ് ഏജന്‍സിയായ ICE  അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമപ്രകാരം ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍ വേരയുടെ വലിയൊരു ശതമാനം കണ്ടന്‍റുകളും യുഎസില്‍ നിന്നാണ് ഷൂട്ട് ചെയ്തിരുന്നത്. ഇതുകൂടാതെ ആരാധകരിലധികവും യുഎസ് പൗരന്‍മാരാണ്. 
അണക്കെട്ടുകള്‍ക്ക് പിന്നില്‍ ഇറാന്‍ ഒളിപ്പിച്ചിരിക്കുന്നതെന്ത്? സംശയനിഴലിലാക്കി റിപ്പോർട്ട്...

ജയിലിലായ ശേഷം ജീവിതം ദുരിതമായി മാറിയെന്നാണ് വേര പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. കൃത്യമായ ഭക്ഷണമോ ഉറങ്ങാനുള്ള സൗകര്യമോ തനിക്ക് ലഭിക്കുന്നില്ലെന്ന് വേര പറഞ്ഞതായി സഹോദരി സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. 

വേരയുടെ ജാമ്യത്തിനായി കുടുംബം ഡച്ച് എംബസിയെ സമീപിച്ചെങ്കിലും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലയില്‍ എംബസി കൈമലര്‍ത്തുകയായിരുന്നു. നാടുകടത്തിയാല്‍ തിരിച്ച് യുഎസിലേക്ക് ഒരിക്കലും പ്രവേശിക്കാനാകത്ത അവസ്ഥയിലേക്ക് വേര എത്തും. 

ENGLISH SUMMARY:

Vera Dijkmans arrest details highlight the recent detention of the popular OnlyFans model by ICE for tourist visa violations in the US. Her journey from being a top content creator to facing deportation has sparked widespread media attention.