us-airport-passengers
  • വിമാന സർവീസുകൾ താറുമാറായതിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ബൈഡൻ ഭരണകൂടത്തിന്റെ വ്യോമയാന മേഖലയിലെ മാനേജ്‌മെന്റ് ദുരന്തമായിരുന്നു എന്ന് ട്രംപ് വിമർശിച്ചു.

യു.എസിലെ വിമാന സര്‍വീസുകളിലുണ്ടായ തടസം തുടരുന്നു. രണ്ടു ദിവസത്തിനു ശേഷവും ആയിരക്കണക്കിനു വിമാനങ്ങളാണ് റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നത്. ഇന്നലെയും 5,000-ത്തിലധികം വിമാനങ്ങൾ വൈകുകയും 2,000 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇന്നത്തോടെ സാധാരണ നിലയിലേക്ക് സർവീസുകൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു.  Also Read: ചൈനയില്‍ ഇനി വിമാനവും ഇലക്ട്രിക്! മനുഷ്യരെ വഹിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയം


എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് വിമാനസര്‍വീസുകള്‍ തടസപ്പെട്ടത്. അതിനിടെ വിമാന സർവീസുകൾ താറുമാറായതിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി.  ബൈഡൻ ഭരണകൂടത്തിന്റെ വ്യോമയാന മേഖലയിലെ മാനേജ്‌മെന്റ് ദുരന്തമായിരുന്നു എന്ന് ട്രംപ് വിമർശിച്ചു. എയർ ട്രാഫിക് കൺട്രോൾ സംവിധാനം ആധുനികവത്കരിക്കുന്നതിന് കൂടുതൽ തുക അനുവദിക്കണമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

ഇത് ലോകമെമ്പാടും നിന്നുള്ള വിമാന സർവീസുകളുടെ സമയക്രമത്തെയും ബാധിച്ചു. യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ചില വിമാനങ്ങളും റദ്ദാക്കേണ്ടി വന്നു. വലിയ തുക വിവേകശൂന്യമായി ചെലവഴിച്ചതിലൂടെ, പഴയതും തകർന്നതുമായ ഒരു  സംവിധാനത്തെ അവർ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ മോശമാക്കി മാറ്റിയെന്ന് ട്രംപ് വിമര്‍ശിച്ചു.

ENGLISH SUMMARY:

Flight disruptions across the United States continued for a second consecutive day following a technical failure in the air traffic control system. More than 5,000 flights were delayed and approximately 2,000 cancelled in a single day, with international routes from the UK and Europe also affected. Transportation Secretary Sean Duffy expressed hope that operations would return to normal soon. Meanwhile, Donald Trump blamed the Biden administration for the aviation system's condition and urged Congress to provide additional funding to modernise air traffic control infrastructure.