• ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വർധിപ്പിച്ചുകൊണ്ട് എൽ നിനോ പ്രതിഭാസം അതിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിലേക്ക് കടക്കുയാണ്. ഈ വർഷം ആദ്യം ലാ നിന പ്രതിഭാസം അവസാനിച്ചതിന് പിന്നാലെ എൽ നിനോയുടെ പ്രഭവകേന്ദ്രമായ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിൽ അസാധാരണമായ വർധനവാണ് രേഖപ്പെടുത്തിയത്.

എൽ നിനോ അതിതീവ്ര ഘട്ടത്തിലേക്ക് കടക്കുന്നു. പസഫിക് സമുദ്രത്തിലെ താപനില  3.7°C വരെ ഉയർന്നേക്കാമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ(ഡബ്ല്യു.എം.ഒ) മുന്നറിയിപ്പ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വർധിപ്പിച്ചുകൊണ്ട് എൽ നിനോ പ്രതിഭാസം അതിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിലേക്ക് കടക്കുയാണ്. ഈ വർഷം ആദ്യം ലാ നിന പ്രതിഭാസം അവസാനിച്ചതിന് പിന്നാലെ എൽ നിനോയുടെ പ്രഭവകേന്ദ്രമായ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിൽ അസാധാരണമായ വർധനവാണ് രേഖപ്പെടുത്തിയത്. ലോക കാലാവസ്ഥാ സംഘടനയുടെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ക്ലൈമറ്റ്'  റിപ്പോർട്ടിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്.  Also Read: അഡയാർ ആനന്ദ ഭവന്‍റെ പ്ലേറ്റില്‍ 1600 കോടി; ഭൂരിഭാഗം ഓഹരികളും വാങ്ങി ബോധി ട്രീ സിസ്റ്റംസ്



ഡബ്ല്യു.എം.ഒ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍   ശരാശരിയേക്കാള്‍ 0.2°C കൂടുതൽ താപനിലയാണ് രേഖപ്പെടുത്തിയത്.  എല്‍നിനോ ശക്തമായി തുടങ്ങിയതോടെ നവംബര്‍ തുടക്കം മുതല്‍ താപനിലയിലും വര്‍ധന കണ്ടു തുടങ്ങി. ഡിസംബറില്‍  താപനില ശരാശരിയേക്കാൾ 3.7°C വരെ ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ ഈ ശക്തമായ എൽ നിനോ പ്രതിഭാസം തുടരുമെന്നാണ് ഡബ്ല്യു.എം.ഒ വ്യക്തമാക്കുന്നത്.  എൽ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നത് ലോകമെമ്പാടുമുള്ള താപനിലയെയും മഴയുടെ ലഭ്യതയെയും നേരിട്ട് സ്വാധീനിക്കും. ഇത് വിവിധ പ്രദേശങ്ങളിൽ തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു.

വരൾച്ചയും ഉഷ്ണതരംഗവും: മഴ ലഭിക്കേണ്ട പല പ്രദേശങ്ങളിലും കടുത്ത വരൾച്ചയ്ക്കും അസഹനീയമായ ഉഷ്ണതരംഗങ്ങൾക്കും ഇത് കാരണമാകും. 

വെള്ളപ്പൊക്കവും അതിവൃഷ്ടിയും: ചില മേഖലകളിൽ അപ്രതീക്ഷിതവും അതിശക്തവുമായ മഴയ്ക്കും തുടർന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കാരണമാകും. 

ആഗോള താപനിലയിലെ വർധന: മനുഷ്യനിർമിത ആഗോളതാപനത്തോടൊപ്പം ശക്തമായ എൽ നിനോ കൂടി ചേരുന്നത് ആഗോള താപനില വീണ്ടും റെക്കോർഡ് നിലയിലേക്ക് ഉയരാൻ ഇടയാക്കും. പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലുണ്ടാകുന്ന ഈ മാറ്റം വിവിധ ഭൂഖണ്ഡങ്ങളിലെ കാലാവസ്ഥാ ക്രമങ്ങളെ മാറ്റിമറിക്കുകയും തീവ്ര കാലാവസ്ഥാ ദുരിതങ്ങളുടെ തീവ്രത വർധിപ്പിക്കുകയും ചെയ്യും. 2027 ആദ്യമാസങ്ങൾ വരെ എൽ നിനോ തുടരുന്ന സാഹചര്യത്തിൽ, വരൾച്ചയും വെള്ളപ്പൊക്കവും നേരിടുന്നതിനായി രാജ്യങ്ങൾ മുൻകരുതൽ നടപടികളും മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും ഡബ്ല്യു.എം.ഒ നിർദ്ദേശിക്കുന്നു.

ENGLISH SUMMARY:

El Nino is expected to intensify significantly, with Pacific Ocean temperatures potentially reaching 3.7°C above average in December, according to the WMO report cited in the script. The phenomenon could continue until February 2027, affecting global weather patterns and increasing the risk of severe droughts, heatwaves, extreme rainfall and floods. Combined with human-induced global warming, the stronger El Nino could also push global temperatures towards new records. Countries are being urged to strengthen climate preparedness and early warning systems.