dhaka-wives-fight

TOPICS COVERED

മലേഷ്യയില്‍ നിന്നും നാട്ടിലേക്ക് എത്തിയ പ്രവാസിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത് മൂന്നു ഭാര്യമാര്‍. അപ്രതീക്ഷിത സ്വീകരണത്തിനു പിന്നാലെ മൂന്നു ഭാര്യമാരും ഭര്‍ത്താവിനെ ചൊല്ലി  പൊരിഞ്ഞ തല്ലായി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തില്‍ നവംബർ 10നായിരുന്നു സംഭവമെന്നാണ് വിവരം. മൂന്നു സ്ത്രീകളും ഒരേ സമയമാണ് ഭര്‍ത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്. ഭര്‍ത്താവിനൊപ്പം പോകാനുള്ള  അവകാശത്തെ ചൊല്ലിയായിരുന്നു  ഭാര്യമാര്‍ക്കിടയിലെ തര്‍ക്കം. വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്കും നീണ്ടു. യഥാര്‍ഥ ഭാര്യ താനാണെന്ന് അവകാശപ്പെട്ട് ഒരോരുത്തരും ഭര്‍ത്താവിനെ വലിച്ചിഴയ്ക്കാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഭര്‍ത്താവിനെ വളഞ്ഞ സ്ത്രീകൾ രൂക്ഷമായി സംസാരിക്കുകയും കൈകള്‍ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംസാരത്തിനു ശേഷം സ്ത്രീകളിലൊരാള്‍ ഇയാളുടെ കയ്യില്‍ പിടിച്ച് കരയുന്നതും ദൃശ്യങ്ങളിലുണ്ട്. രംഗം മോശമായതോടെ ടെര്‍മിനലിന് പുറത്ത് ആളുകൂടി. സ്ഥിതിഗതികൾ വഷളായതോടെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്. 

Also Read: ആരാധകന്റെ മരണത്തിൽ അനുശോചിച്ച് മമ്മൂട്ടി; പോസ്റ്റ് കണ്ട് കണ്ണുനിറഞ്ഞ് ആരാധകർ

അതേസമയം,  ദൃശ്യങ്ങളുടെ ആധികാരിതകയെ പറ്റി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യുവാവിന്റെയോ ഇയാളെ സ്വീകരിക്കാനെത്തിയ മൂന്ന് സ്ത്രീകളുടെയോ വ്യക്തിവിവരങ്ങൾ ലഭ്യമായിട്ടില്ല. സോഷ്യൽ മീഡിയയില്‍ വൈറലാകാന്‍ ചിത്രീകരിച്ചതാണോ അതേ യഥാര്‍ഥ വി‍ഡിയോ ആണോ എന്നീ കാര്യങ്ങളില്‍ വ്യക്തവന്നിട്ടില്ല. 

ENGLISH SUMMARY:

A chaotic scene unfolded at Dhaka's Hazrat Shahjalal International Airport when three women simultaneously arrived to welcome an expatriate husband returning from Malaysia. The welcoming party quickly escalated into a physical altercation as all three wives fiercely claimed rightful custody of the man and demanded to take him home.