• 2024 ഓഗസ്റ്റില്‍ മോണ്‍ട്രിയലില്‍ നിന്ന് അനധികൃതമായാണ് യുവതി യുഎസിലെത്തിയതെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ റിയോ ഗ്രാന്‍ഡ് വാലിയില്‍ നിന്ന് അറസ്റ്റിലായത്. ഈ ഏപ്രിലിലാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്നും യുവതി

ലൈംഗികബന്ധത്തിന് വഴങ്ങിയാല്‍ ഗ്രീന്‍ കാര്‍ഡ് അനുവദിക്കാമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍റ് പറഞ്ഞുവെന്നും തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും 21കാരിയുടെ വെളിപ്പെടുത്തല്‍. ലെബനന്‍ സ്വദേശിയായ യുവതിയുടേതാണ് ആരോപണം. യുഎസ് അധികൃതര്‍ ഇത് തള്ളി. ഐസിഇ ഡിപോര്‍ട്ടേഷന്‍ ഓഫിസര്‍ മാര്‍ക്കല്‍ വാലസിനെതിരെയാണ് പരാതി. തന്‍റെ അനുവാദമില്ലാതെ സ്പര്‍ശിച്ചുവെന്നും എല്‍ വലേ തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും യുവതി ആരോപിക്കുന്നു. ന്യൂസ് വീക്കിന് അനുവദിച്ച അഭിമുഖത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

ശാരീരിക ബന്ധത്തിന് അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ തടവിലാക്കുമെന്നും നാടുകടത്തുമെന്നും ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി. ഭര്‍ത്താവൊരു കിളവനാണെന്നും ഒന്നിനും കൊള്ളില്ലെന്നും അധിക്ഷേപിച്ചുവെന്നും തന്നോട് സഹകരിച്ചാല്‍ ഗ്രീന്‍ കാര്‍ഡ് നല്‍കാമെന്നും വാലസ് പറഞ്ഞുവെന്നും യുവതി വ്യക്തമാക്കുന്നു. 

2024 ഓഗസ്റ്റില്‍ മോണ്‍ട്രിയലില്‍ നിന്ന് അനധികൃതമായാണ് യുവതി യുഎസിലെത്തിയതെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ റിയോ ഗ്രാന്‍ഡ് വാലിയില്‍ നിന്ന് അറസ്റ്റിലായത്. ഈ ഏപ്രിലിലാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും യുവതി വെളിപ്പെടുത്തുന്നു. കേസിനെ കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് വാലസ് തന്നെ വിളിച്ചുവരുത്തിയ ശേഷം ഒറ്റപ്പെട്ട മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി എന്നും അവര്‍ പറയുന്നു. 

താന്‍ എതിര്‍ത്തിട്ടും പാന്‍റ്സിനുള്ളിലൂടെ കൈ കടത്തിയെന്നും പാന്‍റ്സ് വലിച്ചൂരി നഗ്നയാക്കിയെന്നും തള്ളി മാറ്റിയിട്ടും മാറിയില്ലെന്നും യുവതി പറയുന്നു. ബലമായി തന്നെ കീഴ്പ്പെടുത്തിയതാണെന്നും സത്യവാങ്മൂലത്തില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. തടവുകാരിയായതിനാലും വാലസിനാണ് കേസിന്‍റെയും വിട്ടയയ്ക്കുന്നതിന്‍റെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും ചുമതലയെന്നതിനാലും തനിക്ക് ആ മുറിയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ലെന്നും പദവിയും അധികാരവും ദുരുപയോഗം ചെയ്താണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു.

മുറിയില്‍ നിന്ന് പുറത്തിറക്കിയ ശേഷം വാലസ് അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ നല്‍കിയെന്നും മനസ് മാറിയാല്‍ പറയണമെന്നും മെക്സിക്കോയിലേക്ക് പോകാമെന്ന് പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതം നശിച്ചുവെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും യുവതി പറഞ്ഞു. 

ഭാര്യയ്ക്ക് ഇത്തരത്തില്‍ അതിക്രമം നേരിടേണ്ടി വന്നുവെന്ന് മാസങ്ങള്‍ കഴിഞ്ഞാണ് താന്‍ അറിഞ്ഞതെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. മാനസികമായും ശാരീരികമായും അവര്‍ തകര്‍ന്നിരുന്നുവെന്നും ഇതെല്ലാം അറിഞ്ഞാല്‍ താന്‍ കൂടി ഉപേക്ഷിച്ചാലോ എന്ന് ഭയന്നാവാം പറയാതിരുന്നതെന്നും അദ്ദേഹം ന്യൂസ് വീക്കിനോട് വെളിപ്പെടുത്തി. സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാതിരുന്നതിലും കടുത്ത വേദന അവര്‍ മാസങ്ങളോളം തനിയെ സഹിച്ചതിലും തനിക്ക് കുറ്റബോധമുണ്ടെന്നും ഭാര്യയെ താന്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് ഒന്നിന് തടവില്‍ നിന്ന് വിട്ടയയ്ക്കപ്പെട്ട യുവതി ഇപ്പോള്‍ മെക്സികോയിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ടെക്സസിലും.

ENGLISH SUMMARY:

A 21-year-old woman from Lebanon has accused a US Immigration and Customs Enforcement (ICE) deportation officer of sexually assaulting her while she was held at the El Valle detention centre. She alleges that Officer Markel Wallace promised to help her obtain a US Green Card in exchange for sex and threatened to detain or deport her husband if she refused. According to her account, Wallace used his official position and authority to sexually assault her, despite her resistance, while she was in custody. US authorities have denied the allegations, while the woman, who was released from detention on May 1, is currently living in Mexico as the case draws attention to alleged abuse of power within the US immigration detention system.