പലസ്തീന് തടവുകാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിവരുന്നത് മൃഗീയ പീഡനമെന്ന് ഐക്യരാഷ്ട്രസഭ സ്പെഷ്യല്‍ റപോര്ട്യുര് ഫ്രാന്‍ചെസ്ക ആല്‍ബനീസ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ നിയമിക്കുന്ന സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ദ്ധരാണ് യുഎൻ സ്പെഷ്യൽ റപോര്ട്യൂർമാർ. തടവുകാരെ പരിശീലനം നല്കിയ നായ്ക്കളെക്കൊണ്ട് പലസ്തീനിയന്‍ തടവുകാരെ ലൈംഗികമായി പീഡിപ്പുന്നെന്ന ഗുരുതര ആരോപണവും ഫ്രാന്‍ചെസ്ക ഉന്നയിച്ചിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളെ വാങ്ങി, ഇവയെ ഉപയോഗിച്ചാണ് തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്നതെന്ന് ഫ്രാന്‍ചെസ്ക ആരോപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ 74500 പലസ്തീന്‍കാരെ ഇസ്രായേല്‍ കൊന്നെന്നും ഇതില്‍ 21700 പേര് കുട്ടികളാണെന്നും ഫ്രാന്‍ചെസ്ക പറഞ്ഞു.
അയർലൻഡിനോട് തങ്ങളുടെ വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ അധ്യക്ഷപദം ഉപയോഗിച്ച് ഇസ്രായേലിനോടുള്ള നയങ്ങളിൽ മാറ്റം വരുത്താൻ അംഗരാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തണമെന്നും അന്താരാഷ്ട്ര നിയമം സംരക്ഷിക്കണമെന്നും ആവശ്യപ്പെടവെയാണ് ഫ്രാന്‍ചെസ്ക തടവുകാരുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. യൂറോപ്യൻ കാര്യങ്ങൾക്കായുള്ള ഒയിറെക്റ്റാസ് കമ്മിറ്റിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, അധിനിവിഷ്ട പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന നടപടികളിൽ യൂറോപ്യൻ യൂണിയൻ കൂട്ടുനിൽക്കുകയാണെന്നും ഫ്രാന്‍ചെസ്ക കുറ്റപ്പെടുത്തി. തത്ത്വാധിഷ്ഠിതമായ നേതൃത്വത്തിലൂടെ അയർലൻഡ് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
ബുക്കർ ചരിത്രത്തിൽ ആദ്യമായി സയൻസ് ഫിക്ഷൻ; എം.ജോൺ ഹാരിസന്റെ റെക്കോര്‍ഡുകള്‍ പലത്!
മാനുഷിക സഹായങ്ങൾ തടയൽ, ജനങ്ങളെ കുടിയൊഴിപ്പിക്കൽ, അടിച്ചേൽപ്പിക്കുന്ന ഭരണകൂട നിർദ്ദേശങ്ങൾ എന്നിവ പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശത്തിന് ഭീഷണിയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ പ്രതികരണത്തിലേക്കും അന്താരാഷ്ട്ര നിയമത്തിന് കീഴിൽ അംഗരാജ്യങ്ങൾക്കുള്ള ഉത്തരവാദിത്തങ്ങളിലേക്കും വീണ്ടും ശ്രദ്ധ ക്ഷണിക്കുന്നതാണ് ഫ്രാന്ചെസ്കയുടെ പ്രസ്താവന.