Gadi Eisenkot, Israel's former military chief of staff and leader of the Yashar party, addresses supporters at the party's final campaign rally before the legislative election, in Tel Aviv on October 25, 2026. Israel heads to the polls on October 27 in its first election since the October 7, 2023 Hamas-led attack, in what is seen as a referendum on the prime minister. (Photo by Jack GUEZ / AFP)

  • 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഗാസ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ നെതന്യാഹുവിന്റെ എമര്‍ജന്‍സി വാര്‍ കാബിനറ്റിന്റെ ഭാഗമായിരുന്നു ഐസന്‍കോട്ട്. ആ ഡിസംബറില്‍ ഐസന്‍കോട്ടിന്റെ അഞ്ചു മക്കളിലൊരാളായ ഗാല്‍ മെയ്‍ര്‍ ഗാസയില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ നെതന്യാഹു രാഷ്‌ട്രീയലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് 2024ല്‍ ഐസന്‍കോട്ട് വാര്‍ കാബിനറ്റില്‍നിന്ന് രാജിവച്ചു. പിന്നാലെയാണ് രാഷ്‌ട്രീയത്തിലെ പടിപടിയായുള്ള വളര്‍ച്ച

മൊറോക്കോയില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകന്‍, ന്യൂനപക്ഷമായ മിസ്റാഹി ജൂത വിഭാഗത്തില്‍പ്പെട്ട മുന്‍ സൈനികന്‍, കാര്‍ക്കശ്യക്കാരന്‍, പ്രധാനമായും പലസ്തീന്‍, ഇറാന്‍ വിഷയങ്ങളില്‍ ഇസ്രയേല്‍ ഇത്രനാള്‍ സ്വീകരിച്ചുവന്ന നിലപാടില്‍ മാറ്റമില്ലാത്ത നിലപാടുള്ളയാള്‍...നെതന്യാഹു യുഗത്തിന് ശേഷം ഇസ്രയേലിനെ നയിക്കാനെത്തുന്ന മുന്‍ സൈനിക മേധാവി  ഗാദി ഐസന്‍കോട്ടിനെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാം. ‍ 2015 മുതല്‍ 2019 വരെ ഇസ്രയേല്‍ സൈനിക മേധാവിയായിരുന്ന ഐസന്‍കോട്ട്, സേനയില്‍ നിന്ന് വിരമിച്ചശേഷം രാഷ്‌ട്രീയത്തില്‍ ഒരുകൈ നോക്കുകയായിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഗാസ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ നെതന്യാഹുവിന്റെ എമര്‍ജന്‍സി വാര്‍  കാബിനറ്റിന്റെ ഭാഗമായിരുന്നു ഐസന്‍കോട്ട്. 2023 ഡിസംബറില്‍ ഐസന്‍കോട്ടിന്റെ അഞ്ചു മക്കളിലൊരാളായ ഗാല്‍ മെയ്‍ര്‍ ഗാസയില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ നെതന്യാഹു രാഷ്‌ട്രീയലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് 2024ല്‍ ഐസന്‍കോട്ട് വാര്‍ കാബിനറ്റില്‍നിന്ന് രാജിവച്ചു. പിന്നാലെയാണ് രാഷ്‌ട്രീയത്തിലെ പടിപടിയായുള്ള വളര്‍ച്ച. ജീവിതത്തിലും സൈനികസേവനത്തിലും താഴെത്തട്ടില്‍നിന്ന് തുടങ്ങി ഉയര്‍ന്നുവന്ന് പരിചയമുള്ള ഐസന്‍കോട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നതിലും അദ്ഭുതപ്പെടാനില്ല.

കുടിയേറ്റ-ന്യൂനപക്ഷ പശ്ചാത്തലം

1960 മേയ് 19ന് വടക്കന്‍ ഇസ്രയേലിലെ തിബേരിയാസിലാണ് ഗാദി ഐസന്‍കോട്ടിന്റെ ജനനം. ‍മോറോക്കോയില്‍ നിന്ന് കുടിയേറിയ മെയര്‍-എസ്തര്‍ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ രണ്ടാമന്‍. ഇസ്രയേലിലെ ന്യൂനപക്ഷമായ മിസ്റാഹി ജൂത വിഭാഗത്തില്‍പ്പെട്ടയാളാണ് ഐസന്‍കോട്ട‍്. ജനിച്ചത് തിബേരിയാസിലെങ്കിലും പഠിച്ചതും വളര്‍ന്നതും തെക്കന്‍ തുറമുഖനഗരമായ എയ്‌ലാത്തില്‍. ടെല്‍ അവീവ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ഹൈഫ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. 1978ല്‍ ഇസ്രയേല്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നു. 99–ല്‍ പ്രസിഡന്റിന്റെ മിലിട്ടറി സെക്രട്ടറിയായി. 2006 മുതല്‍ 2011 വരെ വടക്കന്‍ കമാന്‍ഡ് മേധാവി. 2013ല്‍ ഡപ്യൂട്ടി ചീഫ് ഓഫ് ജനറല്‍ സ്റ്റാപായി. 2015 മുതല്‍ വിരമിക്കും വരെ പ്രതിരോധസേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ്.  വിരമിച്ച ശേഷം 2022ല്‍ ഇസ്രയേല്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2023 ല്‍ നെതന്യാഹുവിന്റെ മന്ത്രിസഭാംഗവുമായി. നെതന്യാഹുവിനോട് പിണങ്ങിയിറങ്ങി സ്വന്തമായി യാഷര്‍  പാര്‍ട്ടി രൂപീകരിച്ചു, ഒടുവിലിതാ നെതന്യാഹുവിനെ തന്നെ നേരിട്ട് പ്രധാനമന്ത്രി പദത്തിനു തൊട്ടകലത്ത്.

ന്യൂനപക്ഷമായ മിസ്റാഹി ജൂത വിഭാഗത്തില്‍പ്പെട്ട ഐസന്‍കോട്ട് പലവിധ വിവേചനങ്ങളോടു പോരാടിയാണ് ജീവിതവും രാഷ്‌ട്രീയവും കെട്ടിപ്പടുത്തത്. യൂറോപ്യന്‍ വംശജരായ അഷ്കെനാസി ജൂതന്‍മാരായിരുന്നു ഇസ്രയേലിലെ ഭൂരിപക്ഷവിഭാഗം. രാജ്യത്തെ രാഷ്‌ട്രീയ-സൈനിക മേഖലകളില്‍ ആ‌ധിപത്യം പുലര്‍ത്തിയിരുന്നതും ഇക്കൂട്ടര്‍ തന്നെ. ഇവര്‍ക്കിടയിലൂടെയാണ് ഐസന്‍കോട്ട് സൈനികപദവികള്‍ ഒാരോന്നായി നേടിയെടുത്ത് ഐ.ഡി.എഫ് തലവന്‍ വരെയായത്. ഇസ്രയേല്‍ തിരഞ്ഞെടുപ്പ് തീപിടിച്ചുനില്‍ക്കുന്ന സമയം നെതന്യാഹു അനുകൂല-വലതുപക്ഷ ചാനലിലെ അവതാരകന്‍ ഐസന്‍കോട്ടിനെ അവഹേളിച്ചത് വലിയ കൊടുങ്കാറ്റ് സൃഷ്ട്ടിച്ചിരുന്നു.   എന്തായാലും ഒരു കാലത്ത്  വിശ്വസ്തനായിരുന്ന ഐസന്‍കോട്ട് ഇന്ന് നെതന്യാഹുവിന് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഐസന്‍കോട്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയായാല്‍ അത് പല തലങ്ങളില്‍ ചരിത്രം കുറിക്കുമെന്നുറപ്പ്. ഇതുവരെ മിസ്റാഹി ജൂതവംശത്തില്‍ നിന്നൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. യൂറപ്പ് ജൂതപാരമ്പര്യത്തില്‍ നിന്നല്ല, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക തുടങ്ങിയ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജൂതരാണ് മിസ്റാഹി ജൂതവംശത്തിലുള്ളത്.

ലോകം ഉറ്റുനോക്കുന്ന നയങ്ങളില്‍ നയങ്ങളില്‍ നെതന്യാഹുവുമായി വലിയ വ്യത്യാസമൊന്നുമില്ല ഐസന്‍കോട്ടിന്. അതുകൊണ്ടാണ് ഇന്നലെ ജെറുസലേമില്‍ നടന്ന ചടങ്ങില്‍ പരസ്യമായി തന്നെ നെതന്യാഹുവിന്റെ പാര്‍ട്ടിയും ഭരണകക്ഷിയില്‍ ഭാഗമാകുന്നതില്‍ എതിര്‍പ്പില്ലെന്ന പ്രഖ്യാപനം ഇസ്രയേലില്‍ വലിയ ചലനങ്ങളുണ്ടാക്കാത്തതും. രാജ്യത്ത് രാഷ്ട്രീയ ഐക്യം വേണമെന്ന് ലിക്കുഡ് പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തടസമുണ്ടാകേണ്ടതില്ലെന്നും ഐസന്‍കോട്ട് വ്യക്തമാക്കി. ഇസ്രയേല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ദേശീയ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരായിരിക്കും ലക്ഷ്യമെന്നും ഐസന്‍കോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീന്‍ വംശജരായ ഇസ്രയേല്‍ നേതാക്കളുടെ അറബ് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സര്‍ക്കാരുണ്ടാക്കാനും അദ്ദേഹം തയാറല്ല.  ഇസ്രയേലില്‍ പൊതുസ്വീകാര്യത കിട്ടില്ലെന്നതു മാത്രമല്ല, സ്വന്തം നിലപാടും അക്കാര്യത്തില്‍ ഐസന്‍കോട്ടിന് പ്രധാനമാണ്.  നാലാഴ്ച സമയം മുന്നിലുണ്ടെങ്കിലും കാവല്‍ പ്രധാനമന്ത്രി  നെതന്യാഹുവിന് ഭരണം പിടിക്കാനുള്ള അവസരം ഇപ്പോഴുമുണ്ടെന്നത്  ഐസന്‍കോട്ട് വിസ്മരിക്കില്ല.

എന്തായാലും ഐസന്‍കോട്ടും നെതന്യാഹുവും നയങ്ങളില്‍ സമാനരാണെന്ന സാക്ഷ്യപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. തന്നെക്കുറിച്ച് ഐസന്‍കോട്ട് വളരെ നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന് തന്നെ വളരെ ഇഷ്ടമാണെന്നും കൂടി ട്രംപ് കൂട്ടിച്ചേര്‍ത്തു. ആര് അധികാരത്തില്‍ വന്നാലും തന്നെ പിന്തുണയ്ക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. എന്തായാലും ഇസ്രയേലില്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്ന നിലപാടിലാണ് ട്രംപും. 

ENGLISH SUMMARY:

Gadi Eisenkot, Israel’s former military chief and leader of the Yashar party, has been tasked by President Isaac Herzog with forming the country’s next government. The move follows the October 27, 2026 election, in which neither Eisenkot’s bloc nor Benjamin Netanyahu’s bloc secured a parliamentary majority. Eisenkot has 28 days, with a possible 14-day extension, to build a coalition capable of winning the Knesset’s confidence. His military background, Mizrahi Jewish heritage and political break with Netanyahu have placed him at the centre of Israel’s latest political transition