കുട്ടികള്‍ സുരക്ഷിതരെന്ന് കരുതുന്ന ഇടങ്ങളില്‍ നിന്ന് തന്നെ പുറത്തുവരുന്ന അതിക്രമവാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉപദ്രവമാണ് മലേഷ്യയില്‍ അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥി നേരിട്ടത്. . തമിഴ് പബ്ലിക്ക് സ്കൂളില്‍ അധ്യാപകനായ 24കാരന് വിദ്യാര്‍ഥിയെ ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കി. പഹാങിലെ തമിഴ് പ്രൈമറി സ്കൂളിലാണ് സംഭവം.
സ്കൂളിലെ ഹോംവര്‍ക്ക് ചെയ്യുന്നത് കുട്ടി ഒരു ദിവസം മറന്നു. ചൂരലിനടിയായിരുന്നു ശിക്ഷ. . പിന്നാലെ സ്റ്റോറൂമില്‍ കൊണ്ടുപോയി ഇയാള്‍ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. കുട്ടി സംഭവം അച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് അച്ഛന് പൊലീസില്‍ പരാതി നല്കി.
ഒക്ടോബര്‍ 29ന് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. . അധ്യാപകനെതിരെ പത്ത് എന്‍ജിഒകളും പരാതി നല്‍കിയിട്ടുണ്ട്.