A combination picture shows Israeli Prime Minister Benjamin Netanyahu as he attends a memorial service held for Ran Gvili, an off-duty police officer who was killed fighting militants that had infiltrated Israel during the deadly October 7, 2023, attack by Hamas, and the last hostage recovered from Gaza, in Meitar, Israel, January 28, 2026, and Israeli opposition leader and former military chief, Gadi Eisenkot, as he launches an election campaign for Yashar, his new political party, at an event near Hod Hasharon, Israel, June 30, 2026. REUTERS/Amir Cohen
ഇസ്രയേലില്‍ വീണ്ടും അധികാരം പിടിക്കാമെന്ന ബെന്യമിന് നെതന്യാഹുവിന്റെ പ്രതീക്ഷകള്‍ക്ക് അവസാനമാകുന്നു. സഖ്യകക്ഷിയായ തീവ്ര ഓർത്തഡോക്സ് ജൂത പാർട്ടി പിന്തുണ നല്‍കാതിരിക്കുകയും രണ്ട് അറബ് കക്ഷികൾ പ്രധാന എതിരാളിയായ ഗാദി ഐസന്‍കോട്ടിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ നെതന്യാഹു ഭൂരിപക്ഷത്തില്‍ നിന്നും വളരെ അകലെയായി. ഇതോടെ ഇസ്രയേലില്‍ യാഷര്‍ പാര്‍ട്ടിയുടെ സര്‍ക്കാര്‍ വരാനുള്ള വഴി തെളിഞ്ഞു.
അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റും അറബ് നേതൃത്വത്തിലുള്ള റാം പാര്‍ട്ടിയും ഗാഡി ഐസന്‍കോട്ടിനാണ് പിന്തുണ നല്‍കിയത്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടികളുമായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നടക്കുന്ന കൂടിക്കാഴ്ച രണ്ടാം ദിവസത്തിലാണ്. ഈ കൂടിക്കാഴ്ചയ്ക്കിടെ വ്യാഴാഴ്ചയാണ് ജോയിന്റ് ലിസ്റ്റ്, യാഷര്‍ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ റാം പാര്‍ട്ടിയുടെ എട്ട് അംഗങ്ങളും ഐസന്കോര്ട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ 120 അംഗ നെസെറ്റില്‍ ഐസന്‍കോട്ടിന് 67 പേരുടെ ശുപാര്‍ശയായി. നിലവിലെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി സഖ്യത്തിന് 58 സീറ്റുകൾ മാത്രമാണുള്ളത്. അതേസമയം, തീവ്രകഷിയായ ഡെഗെൽ ഹാതോറ ഇരു പക്ഷത്തെയും സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഐസന്‍കോട്ട് നെതന്യാഹുവിനേക്കാള്‍ മുന്നിലെത്തി. കഴിഞ്ഞാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ 19 സീറ്റിലേക്ക് ജയിച്ചിരുന്നു. ഇരുകക്ഷിക്കും കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമായി.
അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് അറബ് പാര്‍ട്ടികള്‍ തന്റെ സര്‍ക്കാറില്‍ വരുന്നതിനെ ഐസന്‍കോട്ട് എതിര്‍ത്തിരുന്നു. അറബ് പാര്‍ട്ടികളോ തീവ്ര ഓര്‍ത്തഡോക്സ് കക്ഷികളോ തന്റെ സഖ്യത്തിലുണ്ടാകില്ലെന്നും സഖ്യത്തില്‍ ചേരാനുള്ള നിബന്ധനകള്‍ ഈ പാര്‍ട്ടികള്‍ പാലിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.