jordan-fire

TOPICS COVERED

ജോർദാനിലെ കരാക് മേഖലയിൽ പള്ളിയിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരുക്കേറ്റു. അഞ്ജാതരായ രണ്ട് തോക്കുധാരികളാണ് വെടിവെയ്പ് നടത്തിയത്. അക്രമികൾ ഒരു വാഹനത്തിൽ നിന്നിറങ്ങിയശേഷം വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഏകദേശം അഞ്ച് മിനിറ്റോളം തോക്കുധാരികൾ തുടർച്ചയായി വെടിയുതിർത്തതായി പറഞ്ഞു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തലസ്ഥാനമായ അമ്മാനിൽ നിന്ന് 180 കിലോമീറ്റർ തെക്ക് മാറി കാരക് എന്ന സ്ഥലത്തുള്ള ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിലാണ് ആക്രമണം. നടന്നത്. 

 

ആക്രമണം നടക്കുമ്പോൾ പള്ളിക്കകത്തും പരിസരത്തുമായി 150 മുതൽ 200 വരെ ആളുകൾ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും 50 മുതൽ 70 വരെ പ്രായമുള്ളവരാണ്. സുരക്ഷാസേന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് അൽ-മൊമാനി അറിയിച്ചു.

മുസ്‌ലിം ഭൂരിപക്ഷമുള്ള ജോർദാനിലെ ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുള്ള പ്രദേശമാണ് കർക്.

 

2016-ലും സമാനമായ ഒരു ആക്രമണത്തിന് കാരക് സാക്ഷിയായിരുന്നു. അന്ന് വിനോദസഞ്ചാര കേന്ദ്രമായ ക്രൂസേഡർ കോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ആക്രമണം. അന്ന് ഏഴ് പോലീസ് ഓഫീസർമാർ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടിരുന്നു

ENGLISH SUMMARY:

Jordan shooting news details the tragic incident where six people were killed during a funeral procession at a church in the Karak region. Authorities are investigating the attack, which also left 28 individuals injured.